22.6 C
Qatar
Friday, April 17, 2026

ദേശീയ മേൽവിലാസത്തിൽ രജിസ്റ്റർ ചെയ്യാൻ ഇനി 15 ദിവസം കൂടി: രജിസ്റ്റർ ചെയ്തില്ലെങ്കിൽ കടുത്ത പിഴ ശിക്ഷ

- Advertisement -

ദോഹ: ഖത്തര്‍ ദേശീയ മേല്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി 15 ദിവസം കൂടി. ഈ മാസം 26 ന് മുമ്പ് വിലാസം റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 10,000 റിയാലില്‍ കുറയാത്ത തുക പിഴ നല്‍കേണ്ടി വരും. രജിസ്റ്റർ ചെയ്യുന്ന സമയത്ത് തെറ്റായ വിവരങ്ങൾ നൽകിയാലും ഇതേ തുക പിഴയടക്കേണ്ടി വരും.

2017ലെ 27-ാം നമ്പര്‍ ദേശീയ മേല്‍വിലാസ നിയമ പ്രകാരം 18 വയസ്സിനു മുകളിലുള്ളവര്‍ തങ്ങളുടെ വിലാസം രജിസ്റ്റര്‍ ചെയ്യണമെന്നാണു നിയമം. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ മറ്റു സേവന കേന്ദ്രങ്ങള്‍ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

- Advertisement -

അതേസമയം, ദേശീയ മേല്‍ വിലാസത്തില്‍ രജിസ്റ്റര്‍ചെയ്തില്ലെങ്കില്‍ പിഴയില്‍ ഒതുങ്ങില്ലെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമല്ലാതാകുമെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

രാജ്യത്തേക്ക് മടങ്ങി വരാന്‍ കഴിയാത്ത പ്രവാസി താമസക്കാര്‍ക്ക് വ്യക്തമായ തെളിവ് സഹിതം കാരണം ബോധ്യപ്പെടുത്തിയാല്‍ മടങ്ങിയെത്തുന്ന സമയത്ത് രജിസ്റ്റര്‍ ചെയ്താൽ മതിയാവും.

- Advertisement -

ഖത്തറിലെ മൊബൈല്‍, ലാന്‍ഡ് ഫോണ്‍ നമ്പറുകള്‍, താമസിക്കുന്ന വീടിന്റെ വിലാസം, ഇ-മെയില്‍, ജോലി ചെയ്യുന്ന കമ്പനിയുടെ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം എന്നിവയാണു നല്‍കേണ്ടത്.

ഖത്തറില്‍ താമസിക്കുന്ന കെട്ടിടത്തിന് മുമ്പില്‍ പതിപ്പിച്ചിരിക്കുന്ന നീല ബോര്‍ഡിലെ വിലാസമാണു നല്‍കേണ്ടത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ വഴി വിലാസം രജിസ്റ്റര്‍ ചെയ്യാം.

ഫാം തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ 184 എന്ന നമ്പറില്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹായവും തേടാം.

For Registration :- https://portal.www.gov.qa/

English summary; Failure to register for another 15 days to register at the National Address will result in a hefty fine.

Latest news
MORE IN LATEST NEWS

MOST POPULAR