27.7 C
Qatar
Thursday, April 16, 2026

ഇലക്ട്രിക് ചാർജിങ് സംവിധാനങ്ങളടങ്ങിയ എട്ടു പുതിയ ബസ് സ്റ്റേഷനുകളിൽ ഒന്നിന്റെ ഉദ്ഘാടനം നിർവഹിച്ച് ഖത്തർ ഗതാഗതമന്ത്രി

- Advertisement -

ദോഹ: ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഇലക്ട്രിക് ചാർജിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ച അൽ സുഡാൻ ബസ് സ്റ്റേഷൻ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു.

പൊതുഗതാഗത ബസുകളും ദോഹ മെട്രോയുടെയും ഉടൻ തുറക്കുന്ന ലുസൈൽ ട്രാമും ഉൾപ്പെടുന്ന കേന്ദ്രീകൃത ഗതാഗതത്തിലൂടെ എല്ലാ നഗരപ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന ഒരു സംയോജിതവും സുസ്ഥിരവുമായ പൊതുഗതാഗത ശൃംഖല സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന് കീഴിലാണ് എട്ട് പൊതുഗതാഗത ബസ് സ്റ്റേഷനുകളിൽ ആദ്യത്തേത് ഉദ്ഘാടനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

- Advertisement -

ലുസൈൽ, ഗരാഫ, എജ്യുക്കേഷൻ സിറ്റി, അൽ വക്ര, ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിലായി അഞ്ച് പൊതുഗതാഗത ബസ് സ്റ്റേഷനുകൾ കൂടി വർഷാവസാനത്തിന് മുമ്പ് ഉദ്ഘാടനം ചെയ്യും. സെൻട്രൽ വെസ്റ്റ് ബേയിലും മുഷെരിബിലും രണ്ട് സ്റ്റേഷനുകൾ കൂടി2022-ൽ സജ്ജമാകും. ആ സൗകര്യങ്ങളെല്ലാം ഇലക്ട്രിക് പബ്ലിക് ബസ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രി ഡോ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽ താനി, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രസിഡന്റ് ഡോ. സാദ് ബിൻ അഹമ്മദ് അൽ മുഹന്നദിയും ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി & വാട്ടർ കോർപ്പറേഷൻ (കഹ്‌റമ) പ്രസിഡന്റ് ഇസ ബിൻ ഹിലാൽ അൽ കുവാരിയും പങ്കെടുത്തു.

- Advertisement -

പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാം ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ പരിപാടികളിലൊന്നാണ്.
“രാജ്യത്തിന്റെ സുസ്ഥിര വികസന ആവശ്യകതകളെ പിന്തുണയ്ക്കുന്ന, ശുദ്ധവും പരിസ്ഥിതി സൗഹൃദവുമായ വൈദ്യുതോർജ്ജത്താൽ പ്രവർത്തിക്കുന്ന ഒരു ഗതാഗത സംവിധാനത്തിലേക്ക് പൂർണ്ണമായി മാറുന്നതിനുള്ള അടിത്തറയിടുന്നു.” മന്ത്രി അൽ സുലൈത്തി പറഞ്ഞു.

ഖത്തറിന്റെ ദേശീയ പരിസ്ഥിതി
കാലാവസ്ഥാ വ്യതിയാന തന്ത്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ എല്ലാ പൊതുഗതാഗത മാർഗങ്ങളിലും സൗകര്യങ്ങളിലും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഗതാഗത മന്ത്രാലയം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി അൽ സുലൈത്തി കൂട്ടിച്ചേർത്തു.

Latest news
MORE IN LATEST NEWS

MOST POPULAR