പാരീസ്: ഗാർഹിക പീഡനനങ്ങൾ തടയിടാനുള്ള നടപടിയുമായി ഫ്രാൻസ്. കുറ്റവാളികൾക്ക് ഇലക്ട്രോണിക് ട്രാക്കിംങ്ങാണ് ഇതിനായി നിർമിച്ചിട്ടുള്ളത്. ഗാർഹിക പീഡനത്തിനെതിരായ വ്യാപകമായ അടിച്ചമർത്തലിന്റെ ഭാഗമായാണ് സർക്കാരിന്‍റെ ഈ നടപടിയെന്ന് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ഇതിനായി പോലീസിന് കൂടുതൽ പരിശീലനം നൽകുകയും അടിയന്തര ഷെൽട്ടറുകളിൽ 1,000 പുതിയ സ്ഥലങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. സ്‌പെയിനിലും യുഎസ് സംസ്ഥാനങ്ങളിലും ജി പി എസ് ട്രാകുകൾ അവതരിപ്പിച്ചതിന് ശേഷം ഗാർഹിക പീഡനങ്ങൾക്ക് കുത്തനെ കുറവ് വന്നിട്ടുണ്ട്, ഇതേതുടര്‍ന്നാണ് ഈ നടപടിക്ക് കൂടുതല്‍ പ്രചോദനമായത്.
ഓരോ വർഷവും 200,000-ത്തിലധികം സ്ത്രീകൾ ദാമ്പത്യ അതിക്രമത്തിന് ഇരയാകുന്നുവെന്ന് സർക്കാർ കണക്കാക്കുന്നുണ്ട്. എന്നാൽ പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യവ്യാപകമായി കൊറോണ വൈറസ് വ്യാപിച്ചത് മൂലം ലോക്ക് ഡൌൺ സമയത്തും സ്ത്രീകൾ ഗാർഹിക പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടിട്ടുണ്ട്. പാരീസ് നഗര പ്രദേശത്തിലെ പോണ്ടോയിസിലെ കോടതിയിൽ വ്യാഴാഴ്ച നീതിന്യായ മന്ത്രി എറിക് ഡ്യുപോണ്ട്-മോറെറ്റി ഈ പുതിയ നടപടി അവതരിപ്പിക്കും.
