ബസ്ര: അറേബ്യൻ ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പിന്റെ (ഖലീജി 25) ഇറാഖി നഗരമായ ബസ്രയിലെ അൽ മിന സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ മൂന്നാം റൗണ്ടിന്റെ അവസാനംമത്സരത്തിൽ യുഎഇയെ 1-1ന് സമനിലയിൽ കുരുക്കി ഖത്തർ സെമി ഫൈനലിൽ പ്രവേശിച്ചു.
ഖത്തർ ടീം തങ്ങളുടെ പോയിന്റ് നാലായി ഉയർത്തി 7 പോയിന്റുമായി ബഹ്‌റൈൻ ടീമിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി. 10 തവണ കിരീടം നേടിയ കുവൈറ്റ് ടീം നാല് പോയിന്റുമായി മൂന്നാം സ്ഥാനത്തും യുഎഇ ടീം ഒരു പോയിന്റുമായി നാലാം സ്ഥാനത്തുമെത്തി.
തിങ്കളാഴ്ച നടക്കുന്ന സെമിയിൽ ഖത്തർ ടീം ഇറാഖിനെ നേരിടും.
Content Highlights: Gulf Cup: Qatar to Face Iraq in Semi-final after 1-1 Draw with UAE
