21.9 C
Qatar
Thursday, April 16, 2026

ഹമദ് മെഡിക്കൽ കോർപറേഷനിലേക്ക് അടിയന്തിരമായി നെഗറ്റീവ് ഗ്രൂപ്പ്‌ രക്തദാതാക്കളെ ആവശ്യമുണ്ട്

- Advertisement -

ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന്റെ ബ്ലഡ് ഡോണർ സെന്ററുകളിൽ ആർഎച്ച് നെഗറ്റീവ് രക്തം അടിയന്തരമായി ആവശ്യമാണ്.

എച്ച്എംസിയുടെ ബ്ലഡ് ഡോണർ സെന്ററുകൾക്ക് ഒ-രക്തവും എല്ലാ ആർഎച്ച് (എ-, ബി-, എബി-) നെഗറ്റീവായ രക്തവും അടിയന്തിരമായി ആവശ്യമാണ്,” ഹമദ് മെഡിക്കൽ കോർപ്പറേഷൻ ട്വീറ്റ് ചെയ്തു.

- Advertisement -

ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 9:30 വരെയും ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ബ്ലഡ് ഡോണർ സെന്റർ (ബൈത്ത് അൽ ദിയാഫ) സന്ദർശിച്ച് രക്തദാനം നടത്താം. വെള്ളിയാഴ്ചകളിൽ അടച്ചിരിക്കും.

രക്തദാതാക്കൾക്ക് ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7 മുതൽ രാത്രി 9.30 വരെ സാറ്റലൈറ്റ് ബ്ലഡ് ഡോണർ സെന്റർ (സർജിക്കൽ സ്പെഷ്യാലിറ്റി സെന്ററിന് എതിർവശത്ത്) സന്ദർശിക്കാം, വെള്ളി, ശനി ദിവസങ്ങളിൽ അത് അടച്ചിരിക്കും.

- Advertisement -

രാജ്യത്തെ രക്തദാതാക്കളുടെ കേന്ദ്രങ്ങൾ സുരക്ഷിതത്വത്തിന്റെയും അണുബാധ നിയന്ത്രണത്തിന്റെയും ഏറ്റവും ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുകയും ജീവനക്കാരുടെയും ദാതാക്കളുടെയും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതിന് കൂടുതൽ മുൻകരുതലുകൾ എടുക്കുകയും ചെയ്യുന്നു.

Content Highlights: HMC in urgent need of RH negative blood donors

Latest news
MORE IN LATEST NEWS

MOST POPULAR