25.1 C
Qatar
Thursday, April 16, 2026

‘ഖത്തര്‍ ചാരിറ്റി’യുമായി സഹകരിച്ച് സുഡാന്‍ ജനതയ്ക്ക് 100 ടണ്‍ ആവശ്യസാധനങ്ങളെത്തിച്ചു.

- Advertisement -

ദോഹ; ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഖത്തര്‍ എയര്‍വേയ്സ് ഭക്ഷണവും ആവശ്യവസ്തുക്കളും സുഡാനിലേയ്ക്ക് എത്തിച്ചു. കഴിഞ്ഞ സെപ്തംബര്‍ 12 ന് തന്നെ സഹായത്തിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഖത്തറി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സുഡാനിലെ പ്രത്യേക ഖത്തര്‍ എയര്‍വേയ്സ് ബോക്സില്‍ നിന്ന് തലാ ബാറ്റിലെ മോണോപ്രിക്സ് സ്റ്റോറില്‍ നിന്നാണ് സാധനങ്ങള്‍ വാങ്ങിച്ചത്. മോണോപ്രിക്സ് ഖത്തറും തലബത്തും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (എച്ച്ഐഎ) ഖത്തർ എയർവേസ് കാർഗോയ്ക്ക് ബോക്സുകൾ കൈമാറി. ശേഷം ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് എച്ച് ഇ അക്ബർ അൽ ബേക്കർ എച്ച്‌ഐ‌എയുടെ മേൽനോട്ടത്തിലാണ് സഹായം സുഡാനിലേയ്ക്ക് കൈമാറിയത്.

“ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ഇപ്പോള്‍ സുഡാനിലെ ജനങ്ങള്‍ക്കൊപ്പമാണ്. ലക്ഷകണക്കിന് ആളുകളെ ബാധിച്ച വെള്ളപ്പൊക്കത്തിന്‍റെ ആഘാതം സുഡാനില്‍ ഉടനീളം അനുഭവപ്പെടുന്നു. അതുകൊണ്ട് സുഡാനിലെ ഞങ്ങളുടെ സഹോദരീ സഹോദരന്മാരെ പിന്തുണയ്ക്കുന്നതിനായി ഒരു സമൂഹമായി ഒത്തുചേര്‍ന്ന്, ഖത്തറിലെ ഞങ്ങളുടെ ജീവനക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള വലിയ അളവിലുള്ള സംഭാവനകള്‍ അവിടേക്ക് എത്തിക്കുമെന്ന് എച് ഇ അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.

- Advertisement -

കഴിഞ്ഞ മാസം ബെയ്റൂട്ടില്‍ ഉണ്ടായ ദാരുണമായ സ്ഫോടനത്തെ തുടര്‍ന്ന് ലെബനന്‍ ജനതയ്ക്ക് സഹായം എത്തിച്ചുകൊണ്ടാണ് ഖത്തര്‍ എയര്‍വെയ്സ് സഹായഹസ്തം ആരംഭിച്ചത്. അതിന്, പങ്കാളികളായ ഖത്തർ ചാരിറ്റി, അലി ബിൻ അലി ഹോൾഡിംഗ്, മോണോപ്രിക്സ് ഖത്തർ, തലാബത്ത് എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച എയർലൈൻ അതിന്‍റെ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഖത്തർ എയർവേസ് കാർഗോ ദോഹയിൽ നിന്ന് ബെയ്റൂട്ടിലേക്ക് അയച്ച ആവിശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ സൗകര്യമൊരുക്കിയത്.

ഖത്തർ സംസ്ഥാനത്തെ സുഡാൻ അംബാസഡർ എച്ച് ഇ അബ്ദുൾറഹിം അൽ സെദിക്, ഖത്തർ ചാരിറ്റി (സിഇഒ )യൂസഫ് ബിൻ അഹമ്മദ് അൽ കുവാരി, എച്ച്ഐഎ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എൻജി. ബദർ അൽ മീർ എന്നിവർ ചേർന്ന് ഖത്തർ ചാരിറ്റി സംഭാവനകൾ സുഡാനിലെ മൈതാനത്ത് വിതരണം ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.

Latest news
MORE IN LATEST NEWS

MOST POPULAR