29.2 C
Qatar
Thursday, April 16, 2026

ഖത്തറിൽ കോവിഡ് രോ​ഗ​ബാ​ധ എല്ക്കുന്നത്​ കൂടുതലും പുരഷന്മാരിൽ

- Advertisement -

ദോ​ഹ: രാ​ജ്യ​ത്തെ ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തെ കോ​വി​ഡ്​​വ്യാ​പ​ന തോ​ത്​ 19.1ശ​ത​മാ​നം. പ്രൈ​മ​റി ഹെ​ൽ​ത്ത്​​ കെ​യ​ർ കോ​ർ​പ​റേ​ഷ​നി​ൽ (പി.​എ​ച്ച്.​സി.​സി) ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ്​ ഈ ​ക​ണ്ടെ​ത്ത​ൽ. രാ​ജ്യ​ത്തെ കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ൻെ​റ തോ​ത്​ അ​റി​യാ​നാ​ണ്​ പി.​എ​ച്ച്.​സി.​സി പ​ഠ​നം ന​ട​ത്തി​യ​ത്.

പി.​സി.​ആ​ർ. ടെ​സ്​​റ്റ്​ ന​ട​ത്തി​യാ​ണ്​ വ്യാ​പ​ന തോ​ത്​ അ​ള​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി അ​റി​യാ​നാ​യി ര​ക്​​ത​സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​യും ന​ട​ത്തി​യി​രു​ന്നു. 2020 ജൂ​ലൈ അ​വ​സാ​ന​ത്തി​ലാ​ണ്​ സ​ർ​വേ​യു​ടെ ആ​ദ്യ​ഘ​ട്ടം ന​ട​ത്തി​യ​ത്.

- Advertisement -

പി.​എ​ച്ച്.​സി.​സി​ക​ളി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​രി​ലാ​ണ്​ സ​ർ​വേ ന​ട​ത്തി​യ​ത്. ഇ​തി​‍െൻറ ഫ​ല​മാ​യി കോ​വി​ഡ്​ ബാ​ധ​യു​ടെ വ്യാ​പ്​​തി 14.6 ശ​ത​മാ​നം ആ​ണെ​ന്നാ​ണ്​ ക​െ​ണ്ട​ത്തി​യി​രി​ക്കു​ന്ന​ത്. പ​ത്തി​നും 17 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളി​ൽ 9.7 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​വ്യാ​പ​ന​തോ​ത്.

60 വ​യ​സ്സി​നും അ​തി​നു​മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​രി​ലാ​ണ്​ രോ​ഗ​വ്യാ​പ​ന​തോ​ത്​ ഏ​റ്റ​വും കൂ​ടു​ത​ൽ, 19.8 ശ​ത​മാ​ന​മാ​ണ്​ ഈ ​പ്രാ​യ​ത്തി​ലു​ള്ള​വ​രു​ടെ രോ​ഗ​വ്യാ​പ​ന​ത്തോ​ത്. രാ​ജ്യ​ത്ത്​ പു​രു​ഷ​ന്മാ​രി​ലാ​ണ്​ സ്​​ത്രീ​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Latest news
MORE IN LATEST NEWS

MOST POPULAR