34.4 C
Qatar
Sunday, April 19, 2026

അഞ്ച് ദിവസം കൊണ്ട് 75 കിലോമീറ്റർ ഹൈവേ നിർമ്മിച്ച് ഖത്തറിന്റെ ലോക റെക്കോർഡ് തകർത്ത് ഇന്ത്യ

- Advertisement -

NH53-ൽ 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് 75 കിലോമീറ്റർ ബിറ്റുമിനസ് കോൺക്രീറ്റ് നിർമ്മിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചതായി ജൂൺ 8 ന് ഇന്ത്യയുടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി.

ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം ഗഡ്കരി വിശദീകരിച്ചത്,

- Advertisement -

ലോക റെക്കോർഡ് വിജയകരമായി പൂർത്തീകരിക്കുന്നതിന് സംഭാവന നൽകിയ പദ്ധതിയുടെ കാര്യക്ഷമമായ നിർവ്വഹണത്തിന് എൻഎച്ച്എഐ, രാജ് പഥ് ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡ് എഞ്ചിനീയർമാർ, കോൺട്രാക്ടർമാർ, കൺസൾട്ടന്റുമാർ, തൊഴിലാളികൾ എന്നിവരെ ഗഡ്കരി അഭിനന്ദിച്ചു.

എൻഎച്ച് 53ൽ അമരാവതിക്കും അകോല ജില്ലകൾക്കുമിടയിൽ 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് 75 കിലോമീറ്റർ ബിറ്റുമിനസ് കോൺക്രീറ്റ് ഒറ്റവരിയായാണ് റോഡ് നിർമിച്ചത്.

- Advertisement -

2019 ഫെബ്രുവരിയിൽ ഖത്തറിലെ ദോഹയിൽ 25.275 കിലോമീറ്റർ ദൈർഘ്യമുള്ള ബിറ്റുമിനസ് നിർമിച്ചതിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് 10 ദിവസമെടുത്തതെന്ന് ഗഡ്കരി പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR