28.9 C
Qatar
Thursday, April 23, 2026

കൊറോണയെ തുരത്താൻ സ്വർണ മാസ്കുമായി ഇന്ത്യക്കാരൻ

- Advertisement -

പൂനെ, ഇന്ത്യ: രാജ്യത്ത് കൊറോണ വൈറസിൽ നിന്ന് രക്ഷനേടാൻ സ്വർണം കൊണ്ട് നിർമ്മിച്ച മാസ്ക് ധരിച്ച് പൂനെ സ്വദേശി ശങ്കർ കുർഹാദെ. 4,000 ഡോളറാണ് ഇതിന് ചിലവായ തുകയെന്നും ശങ്കർ പറയുന്നു.

60 ഗ്രാമാണ് മാസ്കിന്റെ തൂക്കം. എട്ട് ദിവസമെടുത്താണ് കരകൗശല വിദഗ്ധർ സ്വർണ മാസ്ക് നിർമ്മിച്ചത്.

- Advertisement -

“ഇത് നേർത്ത മാസ്‌കാണ്, ചെറിയ സുഷിരങ്ങളാണുള്ളത്, ഇതെന്നെ ശ്വസിക്കാൻ സഹായിക്കുന്നു,” ശങ്കർ എഎഫ്‌പിയോട് പറഞ്ഞു.

“കൊറോണ വൈറസ് അണുബാധയിൽ നിന്ന് എന്നെ സംരക്ഷിക്കുന്നത് ഫലപ്രദമാകുമോ എന്ന് എനിക്ക് ഉറപ്പില്ല,
ഞാൻ മറ്റ് മുൻകരുതലുകളും എടുക്കുന്നുണ്ട്,”
അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്തുപോകുമ്പോൾ, ഒരു കിലോഗ്രാം ഭാരമുള്ള സ്വർണ്ണാഭരണങ്ങൾ താൻ ധരിക്കാറുണ്ടെന്നും പറയുന്നു ഈ 49 കാരൻ.

- Advertisement -

വെള്ളിയിൽ നിന്ന് നിർമ്മിച്ച വസ്ത്രം ധരിച്ച ഒരാളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ട് കണ്ടതിന് ശേഷമാണ് സ്വർണ്ണ ഫെയ്സ് മാസ്ക് നിർമ്മിക്കാനുള്ള ആശയം ശങ്കറിന് ലഭിക്കുന്നത്.
ആളുകൾ തന്നോട് സെൽഫികൾ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“മാർക്കറ്റുകളിൽ ഞാൻ സ്വർണ്ണ മാസ്ക് ധരിക്കുന്നത് കാണുമ്പോൾ എല്ലാവരും അത്ഭുതം കൂറുന്നു” എന്നു പറയുന്നു വ്യവസായിയായ ഇദ്ദേഹം.

650,000 സ്ഥിരീകരിച്ച കേസുകളും 18,600 ലധികം കൊവിഡ് മരണങ്ങളുമുള്ള രാജ്യത്ത് വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനായി ഇന്ത്യ പൊതുസ്ഥലങ്ങളിൽ ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കിയിട്ടുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR