28.9 C
Qatar
Thursday, April 16, 2026

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ്ണ മുഖരിതമായി ഖത്തർ, ചിത്രങ്ങൾ പങ്കുവെച്ച് ഇന്ത്യൻ എംബസി

- Advertisement -

ഇന്ത്യയുടെ 75ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഖത്തറിൽ വിവിധങ്ങളായ ആഘോഷപരിപാടികൾ നടന്നു. ഇന്ത്യയുടെ  ആഘോഷങ്ങൾക്ക് ആശംസകൾ അറിയിച്ച് ലുസൈലിലെ അൽ ജാബർ ഇരട്ട ടവറുകളും ഹോട്ടൽ ഷെറാട്ടണിലും ത്രിവർണ്ണ നിറത്തിൽ പ്രകാശിച്ചു. ഖത്തറിലെ ഇന്ത്യക്കാർക്ക് അഭിമാനനിമിഷമായിരുന്നു അതെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. ത്രിവർണ്ണ നിറത്തിൽ പ്രകാശിക്കുന്ന ടവറുകളുടെയും ഹോട്ടലിന്റെയും ചിത്രങ്ങൾ എംബസി ട്വിറ്ററിൽ പങ്കു വെച്ചു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിൽ ഖത്തർ അമീർ ഹിസ് ഹൈനസ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഹിസ് ഹൈനസ് ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും ഇന്ത്യൻ പ്രസിഡന്റ്‌ ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആശംസാ സന്ദേശമയച്ചു.

- Advertisement -

Content: Indian independence celebrations in qatar

Latest news
MORE IN LATEST NEWS

MOST POPULAR