29.2 C
Qatar
Thursday, April 16, 2026

ഏഷ്യൻ കപ്പിനായി ഖത്തറിൽ ആദ്യമെത്തുന്ന ടീം ഇന്ത്യ തന്നെ! ടൂർണമെന്റ് ഒരുക്കങ്ങൾ പൂർത്തിയായി

- Advertisement -

ദോഹ: ഖത്തറിൽ നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ടൂർണമെന്റിനായി ആദ്യം ദോഹയിൽ എത്തുന്ന ടീം ഇന്ത്യയുടേതായിരിക്കും. ഡിസംബർ 30 ന് ഇന്ത്യൻ ടീം ഖത്തറിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2024 ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ്‌ മത്സരങ്ങൾ നടക്കാനിരിക്കുന്നത്. ഖത്തറിലെ പ്രധാന സ്റ്റേഡിയങ്ങളിലായി 51 മത്സരങ്ങൾ അരങ്ങേറും. ടൂർണമെന്റിന്റെ മൂന്നാം ഘട്ട ടിക്കറ്റ് വിൽപ്പന ഡിസംബർ 20 മുതൽ ആരംഭിച്ചിട്ടുണ്ട്. എഎഫ്സിയുടെ ഔദ്യോഗിക ടിക്കറ്റിംഗ് വെബ്സൈറ്റിലൂടെ ആരാധകർക്ക് ടിക്കറ്റുകൾ വാങ്ങാം. 25 റിയാൽ മുതൽ മത്സരടിക്കറ്റുകൾ ലഭ്യമാണ്.

- Advertisement -

ജനുവരി 12നാണ് എ.എഫ്.സി ഏഷ്യൻ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ടൂർണമെന്റിന് മുമ്പ് ഇന്ത്യക്ക് വേറെ സന്നാഹ മത്സരങ്ങളൊന്നുമില്ല. ഇന്ത്യയുടെ ആദ്യ മത്സരം ജനുവരി 13ന് ഓസ്ട്രേലിയയുമായാണ്. ഓസ്ട്രേലിയയെക്കൂടാതെ ഗ്രൂപ്പ് ബിയിൽ ഉസ്ബെകിസ്താനും സിറിയയുമാണ് ഇന്ത്യയുടെ മറ്റു എതിരാളികൾ.

Latest news
MORE IN LATEST NEWS

MOST POPULAR