27.6 C
Qatar
Saturday, April 18, 2026

ഉപരോധ രാഷ്ട്രങ്ങളെ തള്ളി ഖത്തറിന് അനുകൂലമായി വിധി പറഞ്ഞ് അന്താരാഷ്ട്ര കോടതി

- Advertisement -

ദോഹ: സൗദി സഖ്യ രാഷ്ട്രങ്ങൾ ഖത്തറിനെതിരെ അന്താരാഷ്ട്ര കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ പിന്നെയും വിധി പറയുന്നത് അനാവശ്യമാണെന്ന് വിധി പുറപ്പെടുവിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതി.

ഉപരോധത്തെ കുറിച്ച് ഖത്തർ അന്താരാഷ്ട്ര സിവിൽ ഏവിയേഷനിൽ സമർപ്പിച്ച പരാതി കൃത്യമാണ്. ഉപരോധ രാഷ്ട്രങ്ങളോടും, പ്രസ്തുത കോടതിയോടും വ്യക്തമായി കാര്യങ്ങൾ വിനിമയം നടത്തിയതിന് ശേഷമാണ് ഖത്തർ പരാതി സമർപ്പിച്ചത്.

- Advertisement -

ഈ പരാതിയിന്മേൽ ഖത്തറിന് അനുകൂലമായാണ് കോടതി നടപടി കൈക്കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ ഏറ്റവും ഒടുവിലത്തെ വിധിയെ റദ്ദാക്കാനുള്ള സാഹചര്യം നിലവിലില്ലെന്നും കോടതി വ്യക്തമാക്കി.

“ഐസിജെയുടെ ഇന്നത്തെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഐ‌സി‌ഒ‌ഒ ആത്യന്തികമായി ഈ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഉപരോധിക്കുന്ന രാജ്യങ്ങൾ (സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത്) അന്തർ‌ദ്ദേശീയ നിയമത്തെയും കൃത്യമായ പ്രക്രിയയെയും തുടർച്ചയായി അവഗണിക്കുന്നത് തുറന്നുകാട്ടുന്ന ഏറ്റവും പുതിയ വിധിയാണ് ഇത്‌. പടിപടിയായി അവരുടെ വാദങ്ങൾ പൊളിയുകയും ഖത്തറിന്റെ നിലപാട് അംഗീകരിക്കപ്പെടുകയും ചെയ്യുന്നതിന്റെ കൂടി തെളിവാണ് ഇത്‌. “
ഖത്തറിലെ ഗതാഗത, വാർത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈതി പറഞ്ഞു.

- Advertisement -

English summary; The State of Qatar welcomes today’s ruling by the International Court of Justice (ICJ) that it has the right to challenge airspace restrictions imposed by Saudi Arabia, UAE, Bahrain and Egypt (blockading states) before the UN’s aviation body – the International Civil Aviation Organization (ICAO).

Latest news
MORE IN LATEST NEWS

MOST POPULAR