29.2 C
Qatar
Thursday, April 16, 2026

ഏറ്റവും പുതിയ കോവിഡ് വകഭേദം ഇന്ത്യയിൽ, സ്ഥിരീകരിച്ചത് മുംബൈയിൽ

- Advertisement -

കൊറോണ വൈറസിന്റെ പുതിയ XE വകഭേദത്തിന്റെ ആദ്യ കേസ് ഇന്ത്യ ബുധനാഴ്ച മുംബൈയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഒമിക്രോണിനേക്കാൾ കൂടുതൽ പകരുമെന്ന് വിശ്വസിക്കപ്പെടുന്ന ഈ വകഭേദം യുകെയിലാണ് ആദ്യമായി കണ്ടെത്തിയത്.

രോഗി 50 വയസ്സുള്ള ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു സ്ത്രീയാണ്. വൈറസിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ട്. ഇതുവരെ രോഗലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്ന് മുംബൈയിലെ ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു.

- Advertisement -

പുതിയ XE വകഭേദം ഒമിക്‌റോണിന്റെ BA.1, BA.2 എന്നീ രണ്ട് പതിപ്പുകളുടെ ഒരു ജനിതകസങ്കരമാണ്. ഇപ്പോൾ ലോകമെമ്പാടുമുള്ള കേസുകളുടെ ഒരു ചെറിയ ഭാഗം മാത്രമായാണ് ഇവയെ കണക്കാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഒമിക്‌റോണിന്റെ BA.2 ഉപ-വകഭേദത്തേക്കാൾ 10 ശതമാനം കൂടുതൽ പകരാൻ പുതിയ ജനിതക വകഭേദത്തിന് കഴിഞ്ഞേക്കും.

ഇതുവരെ, ഒമിക്രോണിന്റെ BA.2 ഉപ-ഭേദം കോവിഡ്-19-ന്റെ ഏറ്റവും ശേഷി കൂടിയ പകർച്ചവ്യാധിയായി കണക്കാക്കപ്പെട്ടിരുന്നു. ഈ പുതിയ ഗവേഷണം സ്ഥിരീകരിച്ചാൽ XE-യെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കൂടുതൽ പകരുന്ന കോവിഡ്-19 ജനിതക വകഭേദമാക്കും.

Latest news
MORE IN LATEST NEWS

MOST POPULAR