ദോഹ: ഫിഫ ലോകകപ്പ് 2026, എഎഫ്സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരങ്ങൾക്കുള്ള ഖത്തർ ടീമിനെ പ്രഖ്യാപിച്ചു. ഖത്തർ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ മാർക്കസ് ലോപ്പസാണ് ടീമിനെ പ്രഖ്യാപിച്ചത്.
അതേ സമയം അടുത്തിടെ വിരമിച്ച മുൻ ക്യാപ്റ്റൻ ഹസൻ അൽ ഹെയ്ദോസിനെ യോഗ്യതാ മത്സരങ്ങളിൽ നഷ്ടമാവും. രണ്ട് യോഗ്യതാ മത്സരങ്ങളിലും കുവൈത്താണ് ഖത്തറിൻ്റെ എതിരാളികൾ. മാർച്ച് 21, 26 തീയതികളിൽ ദോഹയിലും കുവൈത്തിലുമാണ് മത്സരങ്ങൾ. മാർച്ച് 21ന് രാത്രി 9:30ന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് ഖത്തറിൻ്റെ ആദ്യ മത്സരം.
യോഗ്യത മത്സരത്തിൻ്റെ ടിക്കറ്റ് വിൽപന ആരംഭിച്ചതായി ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യു.എഫ്.എ) സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു. tickets.hayya.qa എന്ന ലിങ്ക് വഴി മാച്ച് ടിക്കറ്റുക ൾ ബുക്ക് ചെയ്യാവുന്നതാണ്. ഹയ്യാ ആപ് വഴി യും ടിക്കറ്റുകൾ വാങ്ങാം. പത്ത് റിയാൽ മുത ലാണ് ടിക്കറ്റ് നിരക്ക്. രണ്ടാം റൗണ്ടിലെ മൂന്നാം മത്സരത്തിനാണ് ഖത്തറും കുവൈത്തും മത്സരിക്കുന്നത്.
ഖത്തർ സ്ക്വാഡ്:
ഗോൾകീപ്പർമാർ: മിഷാൽ ബർഷാം (അൽ സദ്ദ്), സൗദ് അൽ ഖാതർ (അൽ വക്ര), സലാഹ് സക്കറിയ (അൽ ദുഹൈൽ)
പ്രതിരോധനിര : മഹ്ദി സലേം ലൂക്കാസ് മെൻഡസ് (അൽ വക്ര), ബസ്സാം അൽ റാവി (അൽ റയ്യാൻ), താരിഖ് സൽമാൻ (അൽ സദ്ദ്), സുൽത്താൻ അൽ ബ്രേക്ക് (അൽ ദുഹൈൽ), ഹൊമാം അൽ അമിൻ (അൽ ഗരാഫ), മുഹമ്മദ് അയ്യാഷ് (അൽ അഹ്ലി)
മധ്യനിര: അബ്ദുൽ അസീസ് ഹാതിം (അൽ റയ്യാൻ), മുഹമ്മദ് വാദ് (അൽ സദ്ദ്), അഹമ്മദ് ഫാത്തി (അൽ അറബി),അബ്ദുല്ല അബ്ദുൽസലാം അൽ അഹ്റക് (ഖത്തർ എസി), ജാസം ജാബർ (അൽ അറബി), അബ്ദുല്ല അൽ മറാഫി (അൽ അറബി), മുസ്തഫ മെഷാൽ (അൽ സദ്ദ്), മഹ്ദി സലേം അൽ മുഅജ്ബ (അൽ ഷമാൽ)
മുന്നേറ്റനിര : അക്രം അഫീഫ് (അൽ സദ്ദ്), അൽമോസ് അലി (അൽ ദുഹൈൽ), അഹമ്മദ് അൽ ജാൻഹി (അൽ ഗരാഫ), അഹമ്മദ് അൽ റാവി (അൽ റയ്യാൻ), ഇസ്മായിൽ മുഹമ്മദ് (അൽ ദുഹൈൽ),അഹമ്മദ് അല (അൽ ഗരാഫ), യൂസഫ് അബ്ദുൾറസാഖ് (അൽ സദ്ദ്)
Content Highlights: Lopez names Qatar squad for qualifying games against Kuwait
