29.2 C
Qatar
Thursday, April 16, 2026

ഖത്തറിലെ പ്രമുഖ ഫാമുകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്തു മഹാസീൽ ഫെസ്റ്റിവൽ തുടരുന്നു

- Advertisement -

കത്താറ കൾച്ചറൽ വില്ലേജിന്റെ തെക്ക് ഭാഗത്ത് നടക്കുന്ന മഹാസീൽ ഫെസ്റ്റിവൽ മാർച്ച് 12 വരെ തുടരും. അതിന്റെ മാർക്കറ്റ് 2022 മെയ് 15 വരെ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും നടക്കും. പച്ചക്കറികൾ, മാംസം, കോഴി, പാലുൽപ്പന്നങ്ങൾ, തേൻ, ഈന്തപ്പഴം എന്നിങ്ങനെ വിവിധതരം പുത്തൻ പ്രാദേശിക ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. 

ഫെസ്റ്റിവൽ വളരെ ന്യായമായ വിലയിൽ പുത്തൻ ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും ഖത്തറി കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഇത് എന്നും പങ്കെടുത്ത ഫാമുകളുടെ ഉടമകൾ സ്ഥിരീകരിച്ചു. 

- Advertisement -

100% പ്രകൃതിദത്ത വളങ്ങളെ ആശ്രയിക്കുന്ന ഖത്തറി ഉൽപന്നത്തെ പിന്തുണയ്ക്കാനും ഫെസ്റ്റിവൽ സന്ദർശിക്കാനും അവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. (ഖത്തർ ന്യൂസ്‌ ഏജൻസി )

Latest news
MORE IN LATEST NEWS

MOST POPULAR