- Advertisement -
ഖത്തറിൽ വെച്ച് ഇന്നലെ മരണപ്പെട്ട കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് സ്വദേശി കുട്ടുവൻവീട്ടിൽ അബ്ദുൾ സമദിന്റെ മൃതദേഹം ഖത്തറിൽ തന്നെ അബു ഹമൂർ ഖബറിസ്ഥാനിൽ അടക്കം ചെയ്തു.

താമസസ്ഥലത്തു വെച്ച് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. എഴുപത് വയസായിരുന്നു. 40 വർഷത്തോളം ഖത്തർ പ്രവാസിയായിരുന്ന സമദിന്റെ ഭാര്യ കെ.പി റൗലത്തും ഏകമകൻ റയീസും ഖത്തറിൽ തന്നെയാണ് താമസം.
