24.7 C
Qatar
Sunday, April 19, 2026

കടകള്‍ കേന്ദ്രീകരിച്ച് മോഷണം : ഒരാള്‍ പിടിയില്‍.

- Advertisement -

ദോഹ : രാജ്യത്തുടനീളം നിരവധി കടകളിലായി മോഷണം നടത്തിയ അറബ് പൗരനെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിന് ശേഷം പിടികൂടിയ ഇയാളില്‍ നിന്നും നിരവധി സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെടുത്തു.

ഇയാളില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ അധിക്കരികള്‍ക്ക് സമര്‍പ്പിക്കുകയും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇത്തരം മോഷണശ്രമങ്ങള്‍ ഒഴിവാക്കുന്നതിനായി പൊതുജനങ്ങളും കടയുടമകളും അവരുടെ സ്ഥാപനങ്ങളില്‍ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കണമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

Latest news
MORE IN LATEST NEWS

MOST POPULAR