ദോഹ: കുട്ടികൾക്കായി ഡ്രോയിംഗുകളും ബോധവൽക്കരണ സന്ദേശങ്ങളും ഉൾക്കൊള്ളുന്ന ഇലക്ട്രോണിക് കളറിംഗ് പുസ്തകം പുറത്തിറക്കി പൊതുജനാരോഗ്യ മന്ത്രാലയം (MOPH). കൊറോണ വൈറസിനെതിരെ പോരാടുന്ന ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കുകൾ തുടങ്ങിയ മെഡിക്കൽ പ്രൊഫഷണലുകളുടെ വീരകഥകൾ ഉൾകൊള്ളുന്നതാണ് പുസ്തകം
കൊറോണ വൈറസ് പകർച്ചവ്യാധിയെ നേരിടാനുള്ള നുറുങ്ങുകൾ അറബിയിലും ഇംഗ്ലീഷിലും ഈ പുസ്തകത്തിൽ വിശദ്ദീകരിച്ചിരിക്കുന്നു.
രക്ഷിതാക്കൾക്ക് കളറിങ് ബുക്കിൻ്റെ പിഡിഎഫ് https://whitearmyheroes.moph.gov.qa/ എന്ന ലിങ്കിൽ നിന്ന് അവരുടെ കുട്ടികളുടെ പേരു നൽകികൊണ്ട് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നാലുമുതൽ 10 വയസുവരെയുള്ള കുട്ടികൾക്കായാണിത് രൂപ കല്പന ചെയ്തിരിക്കുന്നത്.
#Whitearmy_qatar എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് കുട്ടികളുടെ രചനകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാനും ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചു.
“ഹമദ് മെഡിക്കൽ കോർപ്പറേഷനും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനുമായി സഹകരിച്ച് MoPH നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഇ-ബുക്ക്‌ലെറ്റ് പുറത്തിറക്കുന്നത്. മുൻകരുതൽ നടപടികളും വൈറസുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികളും തുടരുന്നതിനാൽ ഖത്തരി സമൂഹത്തിലെ കുട്ടികൾ പേടി കൂടാതെ കോവിഡ് -19 പാൻഡെമിക്കിനെ നേരിടാൻ ഇത് സഹായിക്കുന്നു ”- പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആന്റ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ അലിയ ഹസ്സൻ അൽ കുവാരി പറഞ്ഞു:
കുട്ടികൾ മെഡിക്കൽ തൊഴിലിന്റെ പ്രാധാന്യം മനസിലാക്കാനും ആരോഗ്യമേഖലയിലെ സൗകര്യങ്ങളിൽ നമ്മുടെ യഥാർത്ഥ നായകന്മാരെ ഉയർത്തിക്കാട്ടുന്നതിലൂടെ മെഡിക്കൽ തൊഴിലിൽ ചേരാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് അൽ കുവാരി വിശദീകരിച്ചു.
കോവിഡ് -19 വൈറസിന്റെ ആരോഗ്യകരമായ നിരവധി വിവരങ്ങളെക്കുറിച്ച് കുട്ടികളെ പരിചയപ്പെടുത്താനും ആരോഗ്യമേഖല അവരെ സഹായിക്കാനും ഇതിനൊപ്പമുള്ള ലഘുലേഖയിലൂടെ ശ്രമിക്കുന്നുവെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനിലെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹുഡ അൽ വഹേദി പറഞ്ഞു.
