22.4 C
Qatar
Friday, April 17, 2026

മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്തി ആരോഗ്യമന്ത്രാലയം

- Advertisement -

ഖത്തറിലെ മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളിൽ ചില ഭേദഗതികൾ വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ഈ മാറ്റങ്ങൾ ഓഗസ്റ്റ് 6 മുതൽ നിലവിൽ വരുമെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.

ഭേദഗതി വരുത്തിയ ചില നിയന്ത്രണങ്ങൾ ചുവടെ കൊടുക്കുന്നു:

- Advertisement -
  1. പള്ളികൾ ഇനി എല്ലാ പ്രായക്കാർക്കും തുറന്നു കൊടുക്കും. കുട്ടികൾക്കും നിയന്ത്രണങ്ങളില്ല.
  2. സാമൂഹികമായ ഒത്തുചേരൽ: തുറസ്സായ സ്ഥലത്തുള്ള ഒത്തുചേരലിൽ വാക്‌സിനേഷൻ പൂർത്തിയാക്കിയ വ്യക്തികളുടെ എണ്ണം 30ൽ നിന്നും 35 ആക്കി ഉയർത്തി.
  3. മാളുകളിലെ ചേഞ്ചിങ് റൂമുകൾ തുറക്കും.
  4. മുൻ‌കൂർ യോഗ്യതയുള്ള റെസ്റ്റോറന്റുകളിൽ അകത്തിരുന്നു കഴിക്കാവുന്നവരുടെ ശേഷി 15 ശതമാനത്തിൽ നിന്നും 20 ശതമാനമാക്കി ഉയർത്തി( വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും അവരുടെ കുട്ടികൾക്കും മാത്രം ബാധകം)
  5. പൊതുപ്രദർശനം,കോൺഫറൻസ്,ഈവന്റുകൾ: അപകട സാധ്യത കണക്കുകളുടെ പിൻബലത്തിൽ ഉൾപ്പെടുത്താവുന്ന ശേഷി 30 ശതമാനത്തിൽ നിന്നും 50 ശതമാനമാക്കി ഉയർത്തി.

6. കോർണിഷ്, പാർക്കുകൾ, ബീച്ചുകൾ: ഗ്രൂപ്പുകളായി കൂട്ടം ചേർന്ന് നിൽക്കാവുന്നവരുടെ എണ്ണം 15 ൽ നിന്നും 20 ആക്കി.

  1. കടൽ യാത്ര: ബോട്ടുകളിൽ കയറാവുന്ന ആളുകളുടെ പരമാവധി ശേഷി 20ൽ നിന്നും 25 ആക്കി ഉയർത്തി
  2. സംഘടിത കായിക പരിശീലനം: പുറമെയുള്ള കായിക പരിശീലനത്തിൽ പങ്കെടുക്കാവുന്ന വാക്‌സിനേഷൻ പൂർത്തിയാക്കിയ ആളുകളുടെ എണ്ണം 30ൽ നിന്നും 35 ആക്കി ഉയർത്തി.
  3. ശുചീകരണവും അതിഥിസൽക്കാരവും: തൊഴിൽ ശേഷി 80 ശതമാനത്തിൽ നിന്നും100 ശതമാനമാക്കി ഉയർത്തി.

മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ www.moph.gov.qa എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

Latest news
MORE IN LATEST NEWS

MOST POPULAR