32.3 C
Qatar
Saturday, April 18, 2026

വ്യക്തിഗത ബോട്ടുകളുമായി ബന്ധപ്പെട്ട കോവിഡ് നിയന്ത്രണങ്ങൾ പുതുക്കിയതായി പൊതുജനാരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു

- Advertisement -

ദോഹ: പേഴ്‌സണൽ ബോട്ടുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പുതുക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പ്രഖ്യാപിച്ചു. രാജ്യത്ത് കൊവിഡ്-19 നിയന്ത്രണങ്ങൾ ക്രമാനുഗതമായി നീക്കം ചെയ്യുന്നതിന്റെ നാലാം ഘട്ടത്തിന് അനുസൃതമായാണ് ഈ തീരുമാനം.

വാടകയ്‌ക്ക് അല്ലെങ്കിൽ വിനോദയാത്ര/ടൂറിസ്റ്റിക് ബോട്ടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പരമാവധി 50% ശേഷിയുള്ള പരമാവധി 40 ആളുകൾക്ക് (ഇതിൽ വാക്‌സിനേഷൻ സ്വീകരിക്കാത്ത 5 പേർക്ക് മാത്രമേ അനുവാദമുള്ളൂ) മാത്രമേ അനുവദിക്കുകയുള്ളുവെന്ന് ട്വിറ്ററിൽ പൊതുജനാരോഗ്യമന്ത്രാലയം പ്രസ്താവിച്ചു.

- Advertisement -

മറുവശത്ത് വ്യക്തിഗത ബോട്ടുകൾക്ക് പരമാവധി 12 ആളുകളുമായി പൂർണ്ണ ശേഷിയോടെ പ്രവർത്തിക്കാം. വ്യക്തിഗത ബോട്ടുളിലെയും വാടകയ്‌ക്കെടുക്കുന്നതും വിനോദയാത്ര/ടൂറിസ്റ്റിക് ബോട്ടുകളിലെയും എല്ലാ ജീവനക്കാരും നാവിക സേനാംഗങ്ങളും വാക്‌സിനേഷൻ പൂർത്തിയായിരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Latest news
MORE IN LATEST NEWS

MOST POPULAR