ദോഹ: ദേശീയ മേല്‍ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം ജൂലൈ 26 നാണ്. ഇതിനോട് ബന്ധപ്പെട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ സേവന കേന്ദ്രങ്ങള്‍ വാരാന്ത്യത്തില്‍ (ജൂലൈ 24-വെള്ളി, ജൂലൈ 25- ശനി) രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമായുള്ള ദേശീയ മേല്‍വിലാസ രജിസ്ട്രേഷന് നടപടിക്രമങ്ങൾ ചെയ്തു കൊടുക്കുന്നതിനായി മെസെയ്മീര്‍, അല്‍ വക്ര, റയ്യാന്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒനൈസ, അല്‍ ഷഹാനിയ, അല്‍ ദായേന്, അല്‍ ഖോര്‍, ഉം സലാല്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് സേവനങ്ങള്‍ വാരാന്ത്യത്തിലും ലഭ്യമാവുക.
തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
English summary; Qatar National Address Registration: Certain centres would provide services in weekends
