29.4 C
Qatar
Sunday, April 19, 2026

ബൈക്ക് തരിപ്പണം! റോഡിൽ അഭ്യാസം കാണിച്ചവന് ഖത്തർ കൊടുത്തത് മുട്ടൻ പണി, വീഡിയോ കാണാം

- Advertisement -

ദോഹ, ഖത്തർ: തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കി അപകടകരമായ മോട്ടോർ സൈക്കിൾ സ്റ്റണ്ട് നടത്തിയതിന് ബൈക്ക് യാത്രികൻ പിടിയിൽ.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ ഒരു ബൈക്ക് യാത്രികൻ ഹെൽമറ്റ് ധരിച്ച് ഒരു നിശ്ചിത വേഗതയിൽ തന്റെ ഇരുചക്ര വാഹനത്തിനു മുകളിൽ നിന്നുകൊണ്ട് ഓടിക്കുന്നതായി കാണാം. മോട്ടോർ സൈക്കിൾ പിടിച്ചെടുത്തതായും ഡ്രൈവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

- Advertisement -

മന്ത്രാലയം ഷെയർ ചെയ്‌ വീഡിയോയിൽ മോട്ടോർ സൈക്കിൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നത് കാണാം. ഇത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു മാസം മുതൽ മൂന്ന് വർഷം വരെയുള്ള തടവ് ശിക്ഷയും 10,000 റിയാൽ മുതൽ 50,000 റിയാൽ വരെ പിഴയുാണ് ട്രാഫിക് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.

ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ നിരന്തരം മുന്നറിയിപ്പ് നൽകിക്കൊണ്ടിരിക്കുന്ന മന്ത്രാലയം, അത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മടിക്കില്ലെന്നും കൂട്ടിച്ചേർത്തു.

- Advertisement -

Content Highlights: Motorcyclist arrested for performing dangerous stunts on Qatar roads

Latest news
MORE IN LATEST NEWS

MOST POPULAR