ദോഹ: പൊതു ശുചിത്വ നിയമം ലംഘിച്ചതിന് അൽ ഷഹാനിയ മുനിസിപ്പാലിറ്റിയിലെ അൽ ഷഹാനിയ പ്രദേശത്ത് അഞ്ച് ഷോപ്പുകൾക്കും, മൂന്ന് പേർക്കുമെതിരെ നടപടി. സൂപ്പർമാർക്കറ്റുകൾക്ക് മുന്നിലും പൊതു സ്ഥലങ്ങളിലും ഉപയോഗിച്ച കയ്യുറകളും മാസ്കുകളും എറിയുകയായിരുന്നവരാണ് പിടിയിലായത്. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിച്ചു.
അതേസമയം, ബീച്ചുകളുടെയും ദ്വീപുകളുടെയും മനോഹാരിത സംരക്ഷിക്കാനുള്ള ജനറൽ ക്ലീനിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ ശ്രമങ്ങളുടെ തുടർച്ചയായി അൽ അരിഷ് കടൽത്തീരത്ത് ഒരു ഫീൽഡ് കാമ്പയിൻ നടത്തി. ഏകദേശം രണ്ട് ടണ്ണോളം മാലിന്യങ്ങളാണ് ഈ പ്രദേശത്ത് നിന്നും നീക്കം ചെയ്തത്.
അൽ ഖോർ & അൽ തഖിറ മുനിസിപ്പാലിറ്റി, പ്രകൃതി സംരക്ഷണ വകുപ്പുമായി സഹകരിച്ച് അൽ ഖോർ നഗരത്തിലെ മലിനജല സ്റ്റേഷന് സമീപം ഒരു ചതുപ്പ് സ്ഥലം മൂടാൻ ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ, സൈറ്റിന്റെ മൊത്തം വിസ്തൃതിയുടെ 50,000 ചതുരശ്ര മീറ്ററോളം കുഴിച്ചിട്ടിട്ടുണ്ട്, മുഴുവൻ പണികളും പൂർത്തിയാവുന്നത് വരെ പ്രവർത്തനങ്ങൾ തുടരും. മുനിസിപ്പാലിറ്റിയും പ്രകൃതി സംരക്ഷണ വകുപ്പും സംയുക്ത മേൽനോട്ടം വഹിക്കും.
ഈ അവസരത്തിൽ പൊതു ശുചിത്വ വകുപ്പ്, ദോഹ കോർണിഷിലെ മരത്തടി കൊണ്ട് നിർമ്മിച്ച ഒരു ബോട്ട് നീക്കം ചെയ്യുകയും ക്രൂയിസറുകൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലത്ത് അതിനെ സ്ഥാപിക്കുകയും ചെയ്തു. വിമാനത്താവളത്തിലെ മാലിന്യങ്ങളും നീക്കം ചെയ്തു.
