32.3 C
Qatar
Saturday, April 18, 2026

ഖത്തറിന്റെ വികസനത്തിനായി പരിശ്രമിക്കുന്ന തൊഴിലാളികൾക്ക് ആരോഗ്യകരമായ ഭക്ഷണത്തിനു “സോഷ്യൽ മീൽ ” പദ്ധതിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം

- Advertisement -

മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പബ്ലിക് പാർക്ക് ഡിപ്പാർട്ട്‌മെന്റ്, അൽ ഫൈസൽ വിത്തൗട്ട് ബോർഡേഴ്‌സ് ഫൗണ്ടേഷനുമായി സഹകരിച്ച്, ഖത്തറിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയുള്ള അവരുടെ പരിശ്രമങ്ങളെയും സംഭാവനകളെയും അഭിനന്ദിച്ച് അവരുടെ തൊഴിലാളികൾക്ക് ആരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുന്നതിനായി സോഷ്യൽ മീൽ എന്ന പദ്ധതി ആരംഭിച്ചു.

ഇതനുസരിച്ച് പബ്ലിക് ഗാർഡൻസ് വകുപ്പ്, പൊതു ശുചീകരണ വിഭാഗം, മെക്കാനിക്കൽ എക്യുപ്‌മെന്റ് വിഭാഗം, റീസൈക്ലിംഗ് ആൻഡ് വേസ്റ്റ് ട്രീറ്റ്‌മെന്റ് വിഭാഗം എന്നിവയിലെ തൊഴിലാളികൾക്ക് 3,000 ഭക്ഷണം വിതരണം ചെയ്തു.

- Advertisement -

ഭാവിയിൽ, തൊഴിലാളികൾക്ക് പ്രഥമശുശ്രൂഷ, അപകടസാധ്യത കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന കോഴ്സുകൾ നൽകും. വകുപ്പ് മേധാവികൾ വിതരണച്ചടങ്ങിൽ പങ്കെടുത്തു.

Content Highlights: Municipality ministry rolls out Social Meal initiative

Latest news
MORE IN LATEST NEWS

MOST POPULAR