പുതിയതായി ഉരുത്തിരിഞ്ഞു വരുന്ന കോവിഡ് വകഭേദങ്ങൾ കൂടുതൽ അപകടകാരികളാണെന്നു മുന്നറിയിപ്പ് നൽകി ആരോഗ്യമേഖലയിലെ ഉന്നതർ. ഖത്തറിലെ സീനിയർ ഹെൽത്ത് ഒഫീഷ്യലുകളാണ് പുതിയ വകഭേദങ്ങളെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയർമാനും ഹമദ് മെഡിക്കൽ കോർപറേഷന്റെ ഇൻഫെക്ഷ്യസ് ഡിസീസസിന്റെ തലവനുമായ ഡോക്ടർ അബ്ദുൽ ലതീഫ് അൽ ഖാലിന്റെ നിർദേശപ്രകാരം ഇപ്പോൾ തന്നെ എല്ലാവരും വാക്‌സിനേഷൻ പൂർത്തിയാക്കേണ്ടത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണെന്ന് വ്യക്തമാക്കുന്നു. പുതിയ വകഭേദങ്ങൾ വളരെ അപകടകാരികളായതിനാൽ വളരെകാലത്തേക്ക് കാര്യക്ഷമമായ പ്രതിരോധത്തിന് വളരെ പെട്ടെന്ന് തന്നെ വാക്സിനേഷൻ പൂർത്തിയാക്കേണ്ടതുണ്ടെന്നു അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
New variants more contagious and serious; health officials urge all to get vaccinated#Qatar #Doha #COVID19 https://t.co/Oc5XKh3kHG
— The Peninsula Qatar (@PeninsulaQatar) August 1, 2021
വളരെ പെട്ടെന്ന് തന്നെ വാക്‌സിനേഷൻ ക്യാമ്പയിൻ മുന്നോട്ടു പോകുന്നതിൽ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. വാക്സിനേഷൻ ക്യാമ്പയിനിലൂടെ 84% 12 വയസിനു മുകളിലുള്ള പൗരന്മാർക്ക് ഒരു ഡോസ് ഫൈസർ അല്ലെങ്കിൽ മോഡേണ വാക്‌സിൻ കുത്തിവെയ്പ് പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാക്‌സിനുകൾ കൂടുതൽ ഫലപ്രദമാണെന്നാണ് വൈദ്യശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നത്. ഖത്തറിൽ ഇതു വരെ വാക്‌സിനേഷൻ ക്യാമ്പയിനിലൂടെ 3,780,468 ഡോസ് വാക്‌സിനുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.
