കത്താറ – കൾച്ചറൽ വില്ലേജ് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷനുമായി (കഹ്റാമ) കൈകോർത്ത് 180 കിലോവാട്ട് ശേഷിയുള്ള ഖത്തറിലെ ഏറ്റവും വേഗതയേറിയ ചാർജിംഗ് പോയിന്റുകളിലൊന്നായ ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുന്നു.
കത്താറയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലെ പ്രസ്താവന പ്രകാരം, രാജ്യവ്യാപകമായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ അതിവേഗ ചാർജറുകൾ സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് പുതിയ ചാർജിംഗ് പോയിന്റ്.
ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ഒരു പ്ലാറ്റ്ഫോം തുറക്കുന്നതായി ഈ വർഷമാദ്യം കഹ്രാമ പ്രഖ്യാപിച്ചിരുന്നു.
2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനായി തയ്യാറെടുക്കുന്നതിനിടെ, കഹ്റാമ ഏകദേശം 100 ഇവി ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചു. 2025ഓടെ 600 മുതൽ 1,000 ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ വരെ ശൃംഖല വിപുലീകരിക്കാനാണ് കോർപ്പറേഷൻ ശ്രമിക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രാലയവും ഗതാഗത മന്ത്രാലയവും (MoT) ഉൾപ്പെടെയുള്ള വിവിധ പങ്കാളികളുമായി സഹകരിച്ചാണ് ഖത്തറിലുടനീളം EV ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്.
ഖത്തറിലുടനീളമുള്ള 22 സൈറ്റുകളിൽ വിതരണം ചെയ്യുന്ന വോഖോദ് സ്റ്റേഷനുകളിൽ 37 ഇവി ചാർജിംഗ് യൂണിറ്റുകൾ വിതരണം ചെയ്യുന്നതിനും ഇൻസ്റ്റാൾ ചെയ്യുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഖത്തർ ഫ്യൂവലുമായി (വോഖോദ്) ഒരു കരാർ നേരത്തെ ഒപ്പുവച്ചിരുന്നു. അൾട്രാ ഫാസ്റ്റും ഉയർന്ന കാര്യക്ഷമതയും ഉള്ള ഈ യൂണിറ്റുകൾക്ക് അരമണിക്കൂറിനുള്ളിൽ കാറുകൾ ചാർജ് ചെയ്യാൻ കഴിയും.
Content Highlights: New electric vehicle charging station launched at Katara
