25 C
Qatar
Thursday, April 16, 2026

രാജ്യത്തിന്റെ പ്രഭാവം നഷ്ടപ്പെടുത്തുന്ന ഈ പ്രവണതക്കെതിരെ കടുത്ത നടപടികളുമായി ഖത്തർ

- Advertisement -

ദോഹ: ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സംയുക്ത സമിതി ഖത്തറിലെ എട്ട് മുനിസിപ്പാലിറ്റികളിൽ നിന്നും ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പുതിയ പദ്ധതി പ്രഖ്യാ‍പിച്ചു.

ഉപേക്ഷിച്ച വാഹനം നീക്കം ചെയ്യുന്നതിനുള്ള ജോയിന്റ് കമ്മിറ്റി മേധാവി ബ്രിഗേഡിയർ അലി സൽമാൻ അൽ ഹസൻ അൽ മുഹന്നദി അധ്യക്ഷത വഹിച്ച യോഗത്തിലാണ് സമിതി പുന:സംഘടിപ്പിക്കാനുള്ള തീരുമാനം.

- Advertisement -

പുതിയ പദ്ധതി പ്രകാരം, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുള്ള കാമ്പെയിൻ സെപ്റ്റംബർ 4 ന് അൽ ദായെൻ മുനിസിപ്പാലിറ്റിയിൽ ആരംഭിക്കും. അൽ ഖോർ, അൽ സഖിറ, അൽ റയാൻ, ദോഹ മുനിസിപ്പാലിറ്റികളിൽ നടക്കുന്നതുപോലെയാവും ഇവിടെയും പ്രചാരണം ആരംഭിക്കുക.

സെപ്റ്റംബർ 9 നാവും ഉം സലാൽ മുനിസിപ്പാലിറ്റിയിൽ പ്രചരണം ആരംഭിക്കുന്നത്. അൽ ഷമാൽ മുനിസിപ്പാലിറ്റിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രചരണമാണ് ഇതിനായി സംഘടിപ്പിക്കുന്നത്.

- Advertisement -

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ അൽ ഷീഹാനിയ, അൽ വക്ര മുനിസിപ്പാലിറ്റികളിലും സമാനമായ പ്രചാരണ പരിപാടികൾ ആരംഭിക്കും.

ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് കമ്മിറ്റി ഒക്ടോബർ പകുതി മുതൽ വർഷം അവസാനം വരെ കർമപദ്ധതി പരിഷ്കരിക്കും. രാജ്യത്തൊട്ടാകെയുള്ള ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്ന് കമ്മിറ്റി ബ്രിഗേഡിയർ അലി സൽമാൻ അൽ ഹസൻ അൽ മുഹന്നദി വ്യക്തമാക്കി.

എവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കാണുകയാണെങ്കിൽ ഹോട്ട് ലൈൻ നമ്പർ 33238885 വഴി റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി ആളുകളോട് ആവശ്യപ്പെട്ടു.

English Summary: New scheduled action plan to remove abandoned vehicles

Latest news
MORE IN LATEST NEWS

MOST POPULAR