25.1 C
Qatar
Thursday, April 16, 2026

ഇനി ഇന്ത്യയിലേക്ക് നേരിട്ട് പണമയക്കാം, ഈ ആപ്പിലൂടെ

- Advertisement -

ദോഹ : ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് പണമയക്കുന്നതിനായുള്ള സംവിധാനവുമായി ക്യൂ.ഐ.ബി. മൊബൈല്‍ ആപ്പ്. ഇതിലൂടെ ഇന്ത്യയിലെ IMPS, NEFT സൗകര്യമുള്ള ഏത് ബാങ്കിലേക്കും ഖത്തറില്‍ നിന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പണം അയക്കാന്‍ സാധിക്കും.

ഖത്തര്‍ ഇസ്ലാമിക് ബാങ്കിന്‍റെ ഈ ആപ്പിലെ ഡയറക്ട് റെമിറ്റ് ഓപ്ഷണിലൂടെയാണ് ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് അതിവേഗം പണമയക്കാവുന്ന സംവിധാനം ഡിസംബര്‍ മാസം അവസാനത്തോടെ സേവനം സൗജന്യമായി ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisement -

ഇന്ത്യയിലെ എച്ച്.ഡിഎഫ്.സി ബാങ്കും ഖത്തര്‍ ഇസ്ലാമിക് ബാങ്കും സംയുക്തമായാണ് പുതിയ ആപ്പിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വളരെ ലളിതമായി ഉപയോഗിച്ച് 60 സെക്കന്റിനുള്ളില്‍ ഇന്ത്യയിലേക്ക് പണമയക്കാനും കൂടാതെ 24 മണിക്കൂറും ഉപഭോക്താക്കള്‍ക്കായി സേവനം നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.

ഇസ്ലാമിക് ബാങ്ക് ആപ്പിലൂടെ പണം അടച്ചതിന് ശേഷം ഉപഭോക്താക്കള്‍ നടത്തിയ ഇടപാടുകളുടെ വിശദവിവരങ്ങള്‍ ട്രാക്ക് ചെയ്യാനും അപ്ഡേറ്റുകളും സ്വീകരിക്കാന്‍ കഴിയുമെന്നും ക്യൂ.ഐ.ബി ആപ്പ് അധികൃതര്‍ പറഞ്ഞു.

- Advertisement -

Latest news
MORE IN LATEST NEWS

MOST POPULAR