ദോഹ: കഴിഞ്ഞ ദിവസം ഖത്തറിലെ സ്‌കൂളുകളില്‍ ആരംഭിച്ച പരീക്ഷകളില്‍ കൊവിഡ് പ്രതിസന്ധി ഉണ്ടായിലെന്ന് അധികൃതരുടെ അറിയിപ്പ്. വിദ്യഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം തുടങ്ങീ വിവിധ സ്‌കൂള്‍ മാനേജ്മെന്റുകളും സംയുക്തമായാണ് പരീക്ഷ നടത്തിപ്പിന് മേല്‍നോട്ടം നല്‍കിയത്. പ്രാദേശിക പത്രത്തിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൃത്യമായ സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസര്‍, മാസ്‌കുകള്‍ എന്നിവയുടെ ഉപയോഗം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. കൂടാതെ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ ബോധവത്കരണം നല്‍കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
പരീക്ഷയെഴുതേണ്ടത് എങ്ങിനെ എന്നത് സംബന്ധിച്ച കൃത്യമായ അവബോധ വീഡിയോകള്‍ നേരത്തെ തന്നെ അധികൃതര്‍ തയ്യാറാക്കി വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചിരുന്നു. ഒന്നാം ക്ലാസിലെയും രണ്ടാം ക്ലാസിലെയും കുട്ടികള്‍ക്കയിരുന്നു പരീക്ഷ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച പരീക്ഷ ഈ മാസം 27 അവസാനിക്കും.
