ദോഹ: ഖത്തറിൽ കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞയക്കുന്നതിൽ ആശങ്കപെടേണ്ടതില്ലെന്നും, ഇതുവരെ യാതൊരു വിധ നിയമങ്ങൾ ലംഗിക്കപ്പെട്ടിട്ടില്ലെന്നും വിദ്യാഭ്യാസ മേധാവിയും, ആരോഗ്യ വിധഗ് ധയും ആയ ഡോ. ലൈല അൽ ദാനീം. ഒരു പ്രാദേശിക ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ലൈല അൽ ദാനീം.
ഖത്തറിൽ സ്കൂളുകൾ തുറന്ന് ഒരാഴ്ച്ച പിന്നിടുമ്പോൾ യാതൊരു വിധത്തിലുമുള്ള നിയമലംഘനങ്ങളും ശ്രെദ്ധയിൽപ്പെട്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂളുകളിലേക്ക് കുട്ടികളെ പറഞ്ഞയക്കാൻ ആരും ഭയപ്പെടേണ്ടതില്ലെന്നും ആരോഗ്യ വിദഗ്ധർ ദിവസേനെ പരിശോധനകൾ ഓരോ സ്കൂളുകളിലും നടത്തികൊണ്ടിരിക്കുന്നുണ്ട്. സ്കൂളിലെ ജീവനക്കാർക്ക് ഖത്തർ മന്ദ്രാലയം നേരത്തെ തന്നെ എല്ലാവിധ മാർഗ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അതെല്ലാം കൃത്യമായി സ്കൂൾ മാനേജ്‍മെൻറ് പാലിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
