Floods In Sudan | 50 million riyals donated to flood victims in Sudan
ദോഹ: സുഡാനിലെ പ്രളയബാധിതരെ സഹായിക്കുന്നതിനായി ഖത്തര്‍ ടിവി സംഘടിപ്പിച്ച ‘പീസ് ഫോര്‍ സുഡാന്‍’ എന്നാ ക്യാമ്പയിന്‍ 50 മില്യണ്‍ ഖത്തര്‍ റിയാല്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി സംഭാവന നല്‍കി. റീഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റികളുടെയും ഖത്തര്‍ മീഡിയയുടെയും ആഭിമുഖ്യത്തില്‍ ഖത്തര്‍ ചാരിറ്റിയും ഖത്തര്‍ റെഡ്ക്രസന്റെ സൊസൈറ്റിയും നടത്തുന്ന ‘പീസ് ഫോര്‍ ക്യാമ്പയിന്‍റെ ഭാഗമായിരുന്നു ഫണ്ട് ശേഖരണം.
ഖത്തര്‍ ടിവിയില്‍ ധനസമാഹരണ യഞ്ജത്തനിടെ പ്രാദേശിക ചാരിറ്റി സംഘടനകളുടെയും ഇസ്ലാമിക പണ്ഡിതരുടെയും പ്രതിനിധികളും ഫണ്ട് സമാഹരണം നടത്തി. ഖത്തറില്‍ സുഡാനീസ് ഡോക്ടര്‍മാരുടെ സംഘടനയും സംഭാവന നല്‍കി .
സുഡാനിലെ അനേകം ആളുകളുടെ ദൈനംദിന ജീവിതത്തെ വലിയ തോതില്‍ വെള്ളപ്പൊക്കം ബാധിച്ചുവെന്ന് ഖത്തര്‍ ക്രസന്റെ സൊസൈറ്റി സെക്രട്ടറി ജനറല്‍ അലി ബിന്‍ ഹസ്സന്‍ അല്‍ ഹമ്മദി പറഞ്ഞു.കൂടാതെ ദുരിതബാധിതരുടെ നിലനില്‍പ്പിനായി മരുന്നുകളും ഭക്ഷണങ്ങളും പാര്‍പ്പിടങ്ങളും അടിയന്തിരമായി ആവശ്യമുള്ളതിനാല്‍ പ്രചാരണത്തെ പിന്തുണയ്ക്കണമെന്ന് അല്‍ ഹമ്മദി ഖത്തറിലെ പൌരന്മാരെയും പ്രവാസികളോടും അഭ്യര്‍ഥിച്ചു.
