25.1 C
Qatar
Thursday, April 16, 2026

രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി.

- Advertisement -

ദോഹ : രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനായുള്ള അനുമതി നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകള്‍ക്കൊപ്പം ട്യൂഷന്‍ സെന്ററുകളും, കംമ്പ്യൂട്ടര്‍ സെന്‍ററുകളും മറ്റു പരിശീലന സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതിനായാണ് അനുമതി നല്‍കിയിരിക്കുന്നത്.

അതേസമയം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കികൊണ്ടുള്ള സ്ഥാപനങ്ങളുടെ പട്ടികയും മന്ത്രാലയം വെബ്സൈറ്റിലൂടെ പുറത്തുവിട്ടുണ്ട്. 19 ട്യൂഷന്‍ സെന്ററുകള്‍, 12 ഭിന്നശേഷി പരിശീലന കേന്ദ്രങ്ങള്‍, ആറ് അഡ്മിനിസ്ട്രേറ്റീവ് പരിശീലന കേന്ദ്രങ്ങള്‍, നാല് കംപ്യൂട്ടര്‍ പരിശീലന കേന്ദ്രങ്ങള്‍, രണ്ട് ഭാഷാ പഠന കേന്ദ്രങ്ങള്‍, ഒരു വിദ്യാഭ്യാസ പരിശീലനകേന്ദ്രം എന്നിവയാണ് അനുമതി ലഭിച്ച സ്ഥാപനങ്ങള്‍.

- Advertisement -

Latest news
MORE IN LATEST NEWS

MOST POPULAR