ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷനും (പിഎച്ച്സിസി) ജീവനക്കാരും ഏകോപിച്ച് ദേശീയ കോവിഡ് വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതിനുശേഷം ഖത്തർ ജനതക്ക് 2.2 ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി.
2020 ഡിസംബർ 23-ന് അൽ വാജ്ബ ഹെൽത്ത് സെന്ററിലെ ജീവനക്കാർ ഖത്തറിലെ ആദ്യത്തെ കോവിഡ് വാക്സിൻ ഡോസ് നൽകി. അതിനുശേഷം പിഎച്ച്സിസിയുടെ വാക്സിനേഷൻ ടീമുകൾ എല്ലാ 27 ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് വാക്സിൻ നൽകുകയും ചെയ്തു. കൂടാതെ ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ വാക്സിനേഷൻ സെന്ററായി മാറ്റുകയും ചെയ്തു.
“നാഷണൽ കോവിഡ് -19 വാക്സിനേഷൻ പ്രോഗ്രാം വിതരണം ചെയ്യുന്നതിൽ പിഎച്ച്സിസിയിലെ ഞങ്ങളുടെ ജീവനക്കാർ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇത് ഇന്നുവരെ യോഗ്യതയുള്ള 92 ശതമാനത്തിലധികം പേർക്കും കുറഞ്ഞത് ഒരു വാക്സിൻ ഡോസ് എങ്കിലും ലഭിക്കാൻ പ്രാപ്തരാക്കിയിട്ടുണ്ട്.” പബ്ലിക് ഹെൽത്ത് കെയർ കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടറായ ഡോ. മറിയം അബ്ദുൽമാലിക് വ്യക്തമാക്കി.
ഖത്തറിലുടനീളമുള്ള പബ്ലിക് ഹെൽത്ത് കെയർ കോർപറേഷനു കീഴിലുള്ള 27 ആരോഗ്യ കേന്ദ്രങ്ങളിൽ ഏകദേശം 1.6 ദശലക്ഷം ഡോസുകൾ നൽകിയിട്ടുണ്ടെന്നും ഇത് ആളുകൾക്ക് അവരുടെ വാക്‌സിനുകൾ വീടിനടുത്ത് നിന്നു തന്നെ സ്വീകരിക്കാൻ കഴിയുന്ന രീതിയിൽ സുരക്ഷിതവും സ്വാഗതാർഹവുമായ അന്തരീക്ഷം നൽകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഒപ്പം ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ വാക്സിനേഷൻ സെന്റർ ഈ വർഷത്തിന്റെ തുടക്കത്തിൽ നാല് മാസം പ്രവർത്തിച്ചിരുന്നുവെന്നും അദ്ധ്യാപകർ, സ്കൂൾ അഡ്മിനിസ്ട്രേഷൻ സ്റ്റാഫ്, പ്രധാന തൊഴിലാളികൾ എന്നിവരെ കേന്ദ്രീകരിച്ചുകൊണ്ട് മുൻഗണനാ ഗ്രൂപ്പുകളിലെ ആളുകൾക്ക് 650,000 ത്തിലധികം ഡോസുകൾ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
