29.4 C
Qatar
Sunday, April 19, 2026

ഖത്തറിൽ വരും ദിവസങ്ങളിൽ പൊലീസ് പട്രോളിംഗ് കനക്കും

- Advertisement -

ദോഹ: കൊവിഡ്-19 ന്റെ സാഹചര്യത്തിൽ ഖത്തറില്‍ വരും ദിവസങ്ങളില്‍ നിരത്തുകളിലെ പൊലീസ് പട്രോളിംഗുകള്‍ നിർബന്ധമാക്കിയെന്ന് ഗതാഗത വിഭാഗം അറിയിച്ചു. കൊറോണ മുൻകരുതലുകൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനും പൊതുജന സുരക്ഷക്കുമായാണ് പട്രോളിംഗ് ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് അധികൃതർ.

ഖത്തറിലെ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ ഖത്തര്‍ ട്രാഫിക് പൊലീസ് വിഭാഗം വക്താവ് ജാബിര്‍ അല്‍ അലീബയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

- Advertisement -

കൊറോണ നിയന്ത്രണങ്ങള്‍ ക്രമേണ പിന്‍വലിക്കാന്‍ അധികൃതർ ഉദ്ദേശിക്കുന്നുവെങ്കിലും ഇക്കാര്യത്തില്‍ ചില കേന്ദ്രങ്ങള്‍ അലംഭാവം കാട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കും.

ആരോഗ്യ വിഭാഗം നിര്‍ദേശിച്ചിട്ടുള്ള കൊവിഡ് പ്രതിരോധ നടപടികളും, മുൻകരുതലുകളും പാലിക്കുന്നുണ്ടോ എന്ന് നോക്കാനും ഖത്തറിലെ പൊതു നിരത്തുകളില്‍ നിയമങ്ങള്‍ നടപ്പിലാവുന്നുണ്ടോ എന്ന് പരിശോധിക്കാനും അധികൃതര്‍ കര്‍ശനമായ നിരീക്ഷണങ്ങളുമായി വരും ദിവസങ്ങളില്‍ രംഗത്തുണ്ടാവുമെന്നും അല്‍ അലീബ അഭിമുഖത്തില്‍ പറഞ്ഞു.

Latest news
MORE IN LATEST NEWS

MOST POPULAR