34.4 C
Qatar
Sunday, April 19, 2026

ലുലു ഹൈപര്‍ മാര്‍ക്കറ്റിൽ ഇ​റ്റാ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ്രമോഷൻ

- Advertisement -

ദോ​ഹ: ലെ​റ്റ​സ് ഈ​റ്റാ​ലി​യ​ൻ പ്രമോഷന്റെ ഭാഗമായി വി​വി​ധ തരം ഇ​റ്റാ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വ​ൻ​നി​ര അ​ണി​നി​ര​ത്തി ലു​ലു ഹൈപ്പർ മാർക്കറ്റ്. ഇറ്റാ​ലി​യ​ൻ ട്രേ​ഡ് ഏ​ജ​ൻസി, വി​ദേ​ശ​കാ​ര്യ അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യം, ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യു​ടെ ട്രേ​ഡ് പ്ര​മോ​ഷ​ൻ സെ​ക്​​ഷ​ൻ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ലു​ലു ഗ്രൂപ്പ് മൂ​ന്നാ​മ​ത്​ പ്ര​മോ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കാ​ൻഡ് പ​ച്ച​ക്ക​റി​ക​ൾ, പാ​സ്ത, അ​രി, പാ​ൽക്ക​ട്ടി, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, ബി​സ്ക​റ്റ്, കാ​പ്പി, ഒ​ലി​വ് ഓ​യി​ൽ, മി​ക​ച്ച​യി​നം പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ചോ​ക്ല​റ്റ്, സോ​സ് തു​ട​ങ്ങി ഭ​ക്ഷ്യ​മേ​ഖ​ല​യി​ലെ ഇ​റ്റാ​ലി​യ​ൻ വൈ​ദ​ഗ്ധ്യ​മാ​ണ് പ്ര​ദ​ർശ​ന​ത്തി​ൽ പ്ര​ധാ​ന​മാ​യും ഉ​ള്ള​ത്. മാ​ർ​ച്ച്​ 17ന്​ ​തു​ട​ങ്ങി​യ ‘ലെ​റ്റ​സ് ഈ​റ്റാ​ലി​യ​ൻ’ പ്ര​മോ​ഷ​ൻ 23ന് ​സ​മാ​പി​ക്കും. ഇ​റ്റാ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ താ​ങ്ങാ​വു​ന്ന വി​ല​യി​ൽ എ​ല്ലാ ലു​ലു ഹൈ​പ​ർ മാ​ർക്ക​റ്റു​ക​ളി​ലും പ്രമോഷന്റെ ഭാ​ഗ​മാ​യി ല​ഭി​ക്കും.

Latest news
MORE IN LATEST NEWS

MOST POPULAR