27.7 C
Qatar
Thursday, April 16, 2026

രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യകാര്‍ഡുകള്‍ പുതുക്കാന്‍ നിര്‍ദേശം.

- Advertisement -

ദോഹ: ഖത്തറില്‍ ആരോഗ്യകാര്‍ഡുകള്‍ പുതുക്കാന്‍ നിര്‍ദേശം ജനങ്ങളിലേയ്ക്ക് എത്തിച്ച് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. രാജ്യത്തെ പൗരന്മാരെയും പ്രവാസികള്‍കളെയും ഉള്‍പ്പെടുത്തിയാണ് ആരോഗ്യകാര്‍ഡ് പുതുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആരോഗ്യകാര്‍ഡ് പുതുക്കുന്നതുക്കേണ്ടത് ഇങ്ങനെ: ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കി ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കണം. ശേഷം ഖത്തറി ഐ.ഡി നമ്പര്‍ നല്‍കി കാര്‍ഡ് വിവരങ്ങള്‍ പുതുക്കുക, അപേക്ഷ ഫോമില്‍ ഫോണ്‍നമ്പര്‍ നല്‍കിയതിന് ശേഷം ‘പേ’ ക്ലിക്ക് ചെയ്ത് ഫീസ്‌ അടക്കുക. ഖത്തര്‍ പൗരന്മാര്‍ (മുതിര്‍ന്നവര്‍, കുട്ടികള്‍) 50 റിയാല്‍, പ്രവാസികള്‍ (മുതിര്‍ന്നവര്‍, കുട്ടികള്‍) 100 റിയാല്‍, ഗാര്‍ഹിക തൊഴിലാളികളായ വ്യക്തികള്‍ക്ക് 50 റിയാല്‍ എന്ന രീതിയിലാണ്‌ ഫീസ്‌ നിരക്കുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്കായി ഹക്കൂമി വെബ്സൈറ്റ് സന്ദര്‍ശിക്കുക. portal.www.gov.qa

Latest news
MORE IN LATEST NEWS

MOST POPULAR