ദോഹ: ആഗോള തലത്തില്‍ ഏറ്റവും മികച്ച വിമാന കമ്പനിക്കുള്ള അവാര്‍ഡ് ഖത്തര്‍ എയര്‍വേയ്സ്ന് ലഭിച്ചു. ആസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി ഡൈലി ട്രാവലര്‍ എന്ന യാത്ര ഏജന്‍സിയാണ് ഖത്തര്‍ ഒന്നാമതെത്തിയ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.
മികച്ച സേവനം, കൃത്യനിഷ്ഠത, ഇലക്ട്രോണിക് സേവനങ്ങള്‍, കൊവിഡ് നിയന്ത്രണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഖത്തര്‍ എയര്‍വേയ്സിന്റെ മികവിന് ഈ അംഗീകാരം ലഭിച്ചതെന്ന് ദി ട്രാവല്‍ ഡൈലി അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചു.
കൊവിഡ് കാലത്തെ മികച്ച രക്ഷപ്രവര്‍ത്തനങ്ങളും ജീവകാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങളും ഖത്തര്‍ എയര്‍വേയ്സിനെ മികച്ച എയര്‍ലൈന്‍സായി തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും അവാര്‍ഡ് സംഘാടകര്‍ ഇതിനോടകം അറിയിച്ചു. അതെസമയം, എയര്‍വേയ്സിന്റെ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ അംഗീകരിക്കാന്‍ ഇടവന്നതില്‍ സന്തോഷിക്കുന്നുവെന്ന് ഖത്തര്‍ എയര്‍വേയ്സ് ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. കൂടാതെ വ്യോമയാനം, ക്രൂയിസര്‍ ജലഗതാഗതം, സമുദ്ര സഞ്ചാരം തുടങ്ങിയ മേഖലകളിലെ മികച്ച ഏജന്‍സികള്‍ക്കുള്ള അവാര്‍ഡുകളും നല്‍കുന്നുണ്ട്.
