ദോഹ: അതിനൂതന അൾട്രാവൈലറ്റ് സാങ്കേതികവിദ്യ വഴി വിമാനത്തിന്റെ ക്യാബിൻ അണിവിമുക്തമാകുന്ന ആദ്യത്തെ ആഗോള വിമാന കമ്പനിയായി ഖത്തർ എയർ വേസ്.
ഖത്തർ ഏവിയേഷൻ സർവീസിന്റെ (ക്യു.എ.എസ്) ഉടമസ്ഥതയിലുള്ളതും ഹണിവെൽ യു.വി ക്യാബിൻ സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഖത്തർ ഐർവേസ് ഉപയോഗിക്കുന്ന ഈ സംവിധാനം.
ഇത് മുൻപ് ഉപയോഗിച്ച പതിപ്പിനെക്കാളും കൂടുതൽ ഭാഗങ്ങൾ അണുവിമുക്തമാക്കാൻ ശേഷിയുള്ളവയാണ്. യു.വി ലൈറ്റ് പ്രയോഗിക്കുമ്പോൾ വിവിധ വൈറസുകളും ബാക്ടീരിയകളും നിര്ജീവമാകുമെന്നത് പരിശോധനകളിൽ നേരത്തെ തെളിഞ്ഞിട്ടുള്ളതാണ്.
