ദോഹ : ലോകത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേക പദ്ധതിയുമായി ഖത്തര്‍ എയര്‍വെയ്സ്. പ്രത്യേക യാത്രാനിരക്ക്, അധിക ബാഗേജ്, യാത്രാ തിയതി തിരുത്താനുള്ള അവസരം കൂടാതെ സൂപ്പര്‍ വൈഫൈ എന്നീ ആനൂകൂല്യങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കുന്നത്. ഖത്തര്‍ എയര്‍വെയ്സിന്‍റെ ലോയലിറ്റി പ്രോഗ്രാമായ ഖത്തര്‍ എയര്‍ വെയ്സ് പ്രവിലേജ് ക്ലബില്‍ അംഗമാകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭ്യമാവുക.
സ്റ്റുഡന്റ് ക്ലബ് എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതിയില്‍ ഒരു വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ക്ക് റഫര്‍ ചെയ്താല്‍ 5,000 ക്യൂമെയിലുകള്‍ ആനൂകുല്യമായി ലഭിക്കുമെന്നും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു.
അതേസമയം വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവധിക്കാല യാത്രകള്‍ക്കും മറ്റു സ്റ്റുഡന്റ് ക്ലബ് ആനൂകൂല്യങ്ങള്‍ക്കുമായും ഈ അവസരം വിനിയോഗിക്കമെന്നും ഖത്തര്‍ എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു.
