ദോഹ: ഖത്തറിന്റെയും ബ്രിട്ടന്റെയും സംയുക്ത സുരക്ഷാ സേനാ ആസ്ഥാനം ബ്രിട്ടനിലെ ലിങ്കണ്‍ നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇരു രാഷ്ട്രങ്ങളുടെയും സംയുക്ത സൈനിക ആസ്ഥാനം ബ്രിട്ടനിലെ ലിങ്കണ്‍ നഗരത്തില്‍ ഇരു പ്രതിരോധ മന്ത്രിമാരും ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തു.
ഖത്തറിന്‍റെയും ബ്രിട്ടന്‍റെയും ഉഭയകക്ഷി ബന്ധവും സൈനിക ബന്ധവും ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബ്രിട്ടനിലെത്തിയ ഖത്തര്‍ പ്രതിരോധ മന്ത്രി ഡോ. ഖാലിദ് മുഹമ്മദ് അല്‍ അത്തിയ്യ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വല്ലസ് എന്നിവര്‍ ബ്രിട്ടനില്‍ ചര്‍ച്ച നടത്തിയിരുന്നു.
ഈ പ്രവര്‍ത്തനം ഖത്തറിന്റെയും ബ്രിട്ടന്റെയും പ്രതിരോധ സഹകരണ രംഗത്തെ ഒരു നാഴിക കല്ലായി മാറാന്‍ കഴിയുന്നതാണ് പുതിയ ഉദ്യമമെന്നും ഇവയെകൂടാതെ നിരവധി അന്താരാഷ്ട്ര വിഷയങ്ങളും ഖത്തര്‍ പ്രതിരോധ മന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ അവലോഖനം ചെയ്തതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
