ദോഹ: നാലാമത് ഖത്തർ ബലൂൺ
ഫെസ്റ്റിവലിന് കത്താറ സൗത്ത് പാർക്ക് ഏരിയയിൽ തുടക്കമായി. ആകാശത്ത് വർണ്ണവിസ്മയമായി അമ്പത്തിയഞ്ച് ഹോട്ട് എയർ ബലൂണുകളാണ് ഇത്തവണ പറന്നുയർന്നത്.
ഇതാദ്യമായാണ് ഇത്രയും ഹോട്ട് എയർ ബലൂണുകൾ ഖത്തർ ബലൂൺ ഫെസ്റ്റിവലിന്റെ ഭാഗമായി പറന്നുയർന്നത്. ഫെസ്റ്റിവൽ ആരംഭിച്ച വർഷം 30 ഹോട്ട് എയർ ബലൂണുകളും രണ്ടാം വർഷം 35 ഹോട്ട് എയർ ബലൂണുകളും ഓൾഡ് ദോഹ തുറമുഖത്ത് നടന്ന മൂന്നാം പതിപ്പിൽ 50 ഹോട്ട് എയർ ബലൂണുകളുമാണ് പറന്നുയർന്നത്.
കുട്ടികളുമൊത്തുള്ള നിരവധി കുടുംബങ്ങളാണ് ആദ്യദിനം ഫെസ്റ്റിവലിന്റെ ഭാഗമായത്. ഡിസംബർ 18 വരെ ഫെസ്റ്റിവൽ തുടരും.
Content Highlights: Qatar Balloon festival kicks off
