ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2023 ഡിസംബർ 17 ഞായറാഴ്ച മുതൽ 2023 ഡിസംബർ 18 തിങ്കൾ വരെ രണ്ട് ദിവസത്തെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) അറിയിച്ചു.
എല്ലാ ധനകാര്യ സ്ഥാപനങ്ങളും 2023 ഡിസംബർ 19 ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി വീണ്ടും തുറക്കും. ഖത്തർ സെൻട്രൽ ബാങ്ക് എല്ലാവർക്കും ഖത്തർ ദേശീയ ദിന ആശംസകൾ നേർന്നു.
Content Highlights: Qatar Central Bank announces holidays for National Day
