28.9 C
Qatar
Thursday, April 16, 2026

ഖത്തറിലേക്ക് വയറ്റിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ

- Advertisement -

ദോഹ: ഖത്തറിലേക്ക് നിരോധിത ലഹരിവസ്തുക്കൾ കടത്താനുള്ള ശ്രമം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ പരാജയപ്പെടുത്തി.

ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ഒരു യാത്രക്കാരന്റെ കുടലിൽ നിന്ന് 1.1201 കിലോ മെത്താംഫെറ്റാമൈൻ കണ്ടെത്തിയതായി കസ്റ്റംസ് പ്രസ്താവനയിൽ അറിയിച്ചു. നിരോധിത വസ്തുക്കളുടെ ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്.

- Advertisement -

കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഏറ്റവും പുതിയ ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ഉൾപ്പെടെ എല്ലാ പിന്തുണയും നൽകുന്നു.

Content Highlights: Traveller with narcotics hidden inside stomach arrested in Qatar

Latest news
MORE IN LATEST NEWS

MOST POPULAR