ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളി ഖത്തറിൽ 288 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതു. 294 പേർ രോഗമുക്തി നേടുകയും ചെയ്തു. ഇതോടുകൂടെ ഖത്തറിൽ രോഗമുക്തി നേടിയവരുടെ എണ്ണം 112,088 ആയി
ഇതുവരെ ആകെ 115,368 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 3087 പേർ നിലവിൽ ചികിത്സയിലാണ്. ഇതുവരെ 193 പേരാണ് മരണത്തിന്ന് കീഴടങ്ങിയത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4697 ടെസ്റ്റുകൾ ആരോഗ്യ മന്ത്രാലയം നടത്തി. ഇതുവരെ ആകെ 555970 ടെസ്റ്റുകളാണ് നടത്തിയത്. വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആറ് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണത്തിൽ വൈദ്യസഹായം ലഭിക്കുന്ന മൊത്തം കേസുകളുടെ എണ്ണം 69 ആയി.
കോവിഡ് 19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ എടുത്തുമാറ്റുമ്പോൾ സ്വയം സംരക്ഷണമാണ് രോഗത്തെ അതിജീവിക്കനുള്ള ഒരേ ഒരു മാർഗ്ഗം. അതിനാൽ സാമൂഹിക അകലം പാലിക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങൾ, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക, ഫേസ് മാസ്ക് ധരിക്കുകയും കൈകൾ പതിവായി കഴുകുകയും ചെയ്യുക എന്നിവ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
