ദോഹ: ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ -ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അദ്ധ്യാപക ജോലിയുമായി 30 വർഷത്തിലേറെ ചെലവഴിച്ച 100 അധ്യാപകരെ ആദരിച്ചു.
ഇന്ന് രാവിലെ ഫോർ മിസോൺ ഹോട്ടലിലെ അൽ മിർകാബ് ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽവാഹെദ് അൽ ഹമാദി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രാലയം – ഫൗസിയ അൽ ഖാതർ എന്നിവർ അധ്യാപകരെ ആദരിച്ചു.
ഖത്തറിലെ യൂനിസെഫ് ഓഫീസ് മേധാവി ആന്റണി മക്ഡൊണാൾഡ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
വിദ്യാഭ്യാസ രംഗത്തെ അധ്യാപകർ നൽകുന്ന സർവ്വപ്രധാനമായ കർത്തവ്യങ്ങളെ അംഗീകാരമെന്നോണം ഖത്തർ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) അംഗീകരിച്ച അന്താരാഷ്ട്ര അധ്യാപക ദിനം ഈ രീതിയിൽ ആഘോഷിക്കുന്നു.
