ദോഹ, ഖത്തർ: “പരിസ്ഥിതിയും സുസ്ഥിരതയും” എന്ന പ്രമേയവുമായി നടക്കുന്ന ഖത്തർ ഇന്റർനാഷണൽ ആർട്ട് ഫെസ്റ്റിവലിന്റെ (ക്യുഐഎഎഫ്) അഞ്ചാമത് പതിപ്പ് നവംബർ 20 മുതൽ 25 വരെ ദോഹയിലെ അൽ ബിദ്ദ പാർക്കിൽ സ്ഥിതി ചെയ്യുന്ന എക്‌സ്‌പോ 2023 യുടെ കൾച്ചറൽ സോണിൽ നടക്കും.
രാജ്യത്തെ ഏറ്റവും വലിയ കലാമേളകളിലൊന്നായ ക്യുഐഎഎഫ് വൈവിധ്യമാർന്ന കലാ അനുഭവങ്ങൾ അവതരിപ്പിക്കും.
ചിത്ര-ശിൽപ പ്രദർശനങ്ങൾ, യൂത്ത് ഇന്റർനാഷണൽ ആർട്ട് എക്സിബിഷൻ, ഖത്തർ കൾച്ചറൽ ടൂർ, ആർട്ട് പാനൽ ടോക്ക് ഷോ, ആർട്ട് കോൺഫറൻസ്, മാസ്റ്റർക്ലാസ്സുകൾ, ക്രിയേറ്റീവ് ആർട്ട് ശിൽപശാലകൾ, തത്സമയ പെയിന്റിംഗ് പ്രദർശനങ്ങൾ, സുസ്ഥിരവും കലാപരവുമായ ഫാഷൻ ഷോ, ഒരു സാംസ്കാരിക സംഗീത സായാഹ്നം, നെറ്റ്‌വർക്കിംഗ് ഡിന്നറുകൾ, ഒരു അവാർഡ് നൈറ്റ് എന്നിവയുൾപ്പെടെ 12 വ്യത്യസ്ത പരിപാടികൾ സന്ദർശകർക്ക് പ്രതീക്ഷിക്കാം.
വിശിഷ്ട വ്യക്തികളും പ്രൊഫഷണലുകളും “സുസ്ഥിരതയ്ക്കും പാരിസ്ഥിതിക ഉത്തരവാദിത്തത്തിനും വേണ്ടി ‘കലയുടെ ശാസ്ത്രം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചുള്ള ഒരു കലാ പാനൽ ചർച്ചയിൽ പങ്കെടുക്കും. 2022-ൽ കത്താറ കൾച്ചറൽ വില്ലേജിലാണ് ഫെസ്റ്റിവൽ നടന്നത്, അവിടെ 65 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 325 കലാകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചു.
Content Highlights: Qatar International Art Festival from Nov 20 to 25 at Expo 2023 Doha
