25.1 C
Qatar
Thursday, April 16, 2026

സലാലയിലേക്ക് പെരുന്നാൾ ആഘോഷിക്കാൻ പോയ ഖത്തർ മലയാളി വാഹനാപകടത്തിൽ മരിച്ചു

- Advertisement -

ദോഹ . ഖത്തറിൽ നിന്ന് പെരുന്നാൾ അവധിക്ക് സലാലയിലേക്ക് പോയ മലയാളി സലാലയിൽ വാഹനാപകടത്തിൽ മരിച്ചു . മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയിൽ മുഹമ്മദ് അഫ്ലഹ് ( 39 ) ആണ് മരിച്ചത്.

മസ്കത്ത് സലാല റോഡിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ശനിയാഴ്ച രാത്രി സലാലയിൽ നിന്ന് തിരിച്ചു പോകുന്നതിനിടെ തുംറൈത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ കിറ്റ്പിറ്റിനടുത്ത് ഇവർ സഞ്ചരിച്ച വാഹനം ഒട്ടകത്തെ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

- Advertisement -

അപകടത്തിൽ സാരമായി പരിക്കേറ്റ മിസ്ബാഹ് ( 38 ) സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഐ.സി.യു വിൽ ചികിത്സയിലാണ്. ഖത്തറിലെ അലി ബിൻ അലി കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച മുഹമ്മദ് അഫ്ലഹ് മസ്കത്തിലുള്ള സഹോദരൻ മുഹമ്മദ് അഫ്താഹിനെയും കൂട്ടിയാണ് ഇവർ സലാലയിലെത്തിയത്. എട്ട് വയസ്സുള്ള മുഹമ്മദ് ആസിലും , മുഹമ്മദ് അഫ്താഹും സുരക്ഷിതരാണ്. മ്യതദേഹം നിയമനടപടികൾ പൂർത്തീകരിച്ച് നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR