34.5 C
Qatar
Saturday, April 18, 2026

ഖത്തറിൽ കനത്ത കാറ്റിന് സാധ്യത:കടൽ അശാന്തമാവും

- Advertisement -

ദോഹ: ഖത്തറില്‍ ഇന്ന് കടൽ അശാന്തമായിരിക്കും. കനത്ത കാറ്റിനും സാധ്യതയെന്നും കാലവസ്ഥാ നിരീക്ഷകർ. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുന്നത്. 

ഈയാഴ്ച ശക്തിയേറിയ കാറ്റ് വീശുമെന്ന് കാലവസ്ഥാ ഉദ്യോഗസ്ഥർ നേരത്തെ തന്നെ പറഞ്ഞിരുന്നതാണ്. തിരമാലകൾ ശക്തി പ്രാപിക്കുമെന്നതിനാ‍ൽ രാത്രി കാലങ്ങളിൽ ബീച്ച് സന്ദർശിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- Advertisement -

36 ഡിഗ്രി സെല്‍ഷ്യസാവും രാത്രി സമയത്ത് ദോഹയിൽ അനുഭവപ്പെടുന്ന പരമാവധി താപനില. തിരമാലകൾ ഏഴടി വരെ ഉയരാൻ സാധ്യതയുണ്ട്.

English summary: Qatar meteorology department tweeted chances for strong wind and sea would be turbulent

Latest news
MORE IN LATEST NEWS

MOST POPULAR