ദോഹ: എ.എഫ്.സി ഏഷ്യൻ കപ്പിൽ ഖത്തറിന്റെ തേരോട്ടം തുടരുന്നു. എതിരില്ലാത്ത ഒരു ഗോളിനു ഗ്രൂപ് ‘എ’യി ൽ തജികിസ്താനെ തകർത്ത് ഖത്തർ പ്രീക്വാർട്ടറിനു യോഗ്യത നേടി. ഇന്ന് (ബുധൻ) വൈകുന്നേരം 5:30ന് അൽ ബെയ്ത് സ്റ്റേഡിയത്തിലായിരുന്നു പോരാട്ടം നടന്നത്.
ഖത്തറിന് വേണ്ടി 17-ാം മിനിറ്റിൽ അക്രം അഫീഫാണ് ഏക ഗോൾ കണ്ടെത്തിയത്.
ആദ്യ മത്സരത്തിൽ ലെബനനെ എതിരില്ലാത്ത 3 ഗോളിനു ഖത്തർ തകർത്തിരുന്നു. ലുസൈൽ സ്റ്റേഡിയത്തിൽ ഇരട്ട ഗോളുമായി അക്രം അഫിഫും പിന്നീട് അൽമോസ് അലിയുമാണ് ഖത്തറിനായി ആദ്യമത്സരത്തിൽ വല കുലുക്കിയത്.
തജികിസ്താനെതിരെയും വിജയം കണ്ടെത്തിയതോടെ ഖത്തർ ഗ്രൂപ്പ് ടേബിളിൽ ഒന്നാമതാണ്.ജനുവരി 22ന് വൈകുന്നേരം 6 മണിക്ക് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചൈനയുമായാണ് ഖത്തറിന്റെ അവസാന ഗ്രൂപ്പ് ഘട്ട പോരാട്ടം.
നാളെ (വ്യാഴം) ഇന്ത്യ രണ്ടാമത്തെ പോരാട്ടത്തിന് കളത്തിലിറങ്ങും. ഉസ്ബെകിസ്താനാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. അഹ്മദ് ബിൻ ലി സ്റ്റേഡിയത്തിൽ വൈകിട്ട് 5:30നാണ് മത്സരം.
Content Highlights: Qatar qualified to prequarter by beating Tajikistan in Asian Cup second tie
