ദോഹ: റിയൽ എസ്റ്റേറ്റിൽ നിക്ഷേപത്തിന് ഏറ്റവും മികച്ച രാജ്യമായി ഖത്തർ. ഹൗസാർച്ച് ഇൻവെസ്റ്റ്മെന്റ്റ് ഇൻഡക്സ് അടുത്തിടെ പുറത്തിറക്കിയ റാങ്കിംഗിലാണ് ഒമാനൊപ്പം 2023-ൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി നിക്ഷേപത്തിൽ ഖത്തർ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ലോകത്തെ 50 രാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നതിനുള്ള അവസരങ്ങളും അപകടസാധ്യതകളും പരിശോധിക്കുന്ന സൂചിക, യഥാക്രമം 11 ഉം 14 ഉം നിക്ഷേപ തിരിച്ചടവുമായി ഒമാൻ മൂന്നാമതും ഖത്തർ നാലാമതുമാണ്.
ഉയർന്ന വാടക ആദായം കാരണം യൂറോപ്പിലെ അയർലൻഡ് 16 നിക്ഷേപ തിരിച്ചടവുമായി സൂചികയിൽ ഒന്നാം സ്ഥാനത്താണ്.
Content Highlights: Qatar ranks as top picks for investment in real estate
